Sauditimesonline

sushma two
ഭയവും ആശയക്കുഴപ്പവും അകറ്റാം; തെറാപ്പികളിലൂടെ മാനസികാരോഗ്യം

ഭയവും ആശയക്കുഴപ്പവും അകറ്റാം; തെറാപ്പികളിലൂടെ മാനസികാരോഗ്യം

റിയാദ്: ജീവിതത്തിലുണ്ടാകുന്ന ഭയം, ആത്മവിശ്വാസക്കുറവ്, വൈകാരികമായ വേദനകള്‍, ആശയക്കുഴപ്പങ്ങള്‍ എന്നിവയില്‍ ഉഴലുന്നവര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെയും കൗണ്‍സിലിംഗിലൂടെയും പുതിയ ജീവിതം സമ്മാനിക്കുകയാണ് സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷമ ഷാന്‍. ഏത് പ്രതിസന്ധി ഘട്ടത്തിലും ശരിയായ പിന്തുണ ലഭിച്ചാല്‍ വ്യക്തികള്‍ക്ക് മാനസിക സൗഖ്യവും ഉണര്‍വും കൈവരിക്കാനാകുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

മുതിര്‍ന്നവര്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവര്‍ നേരിടുന്ന വിവിധ തരത്തിലുള്ള മാനസികസാമൂഹിക പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്ന വിപുലമായ തെറാപ്പി രീതികളാണ് സുഷമ ഷാന്‍ ഒരുക്കുന്നത്. സൈക്കോളജി അടിസ്ഥാനമാക്കിയുള്ള കോച്ചിംഗ്, എന്‍എല്‍പി (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം, ഇഎഫ്ടി (ഇമോഷണല്‍ ഫ്രീഡം ടെക്‌നിക്) ഇമോഷണല്‍ ഇന്റലിജന്‍സ്, ഹോളിസ്റ്റിക് ഹീലിംഗ് തുടങ്ങിയ ആധുനിക ശൈലികളിലൂടെ വ്യക്തികളില്‍ ആത്മവിശ്വാസം വളര്‍ത്താനും ബന്ധങ്ങള്‍ ദൃഢമാക്കാനും ഇവര്‍ നേതൃത്വം നല്‍കുന്നു.

കോര്‍പ്പറേറ്റ് ട്രെയിനര്‍, തെറാപ്പിസ്റ്റ്, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളിലും ശ്രദ്ധേയയായ സുഷമ ഷാന്‍, വ്യക്തികളുടെ ഭൂതകാലമോ നിലവിലെ പ്രതിസന്ധികളോ അവരുടെ ജീവിതത്തെ നിര്‍വചിക്കുന്നില്ലെന്നും, ലക്ഷ്യബോധത്തോടെ മുന്നോട്ട് പോയാല്‍ മാനസിക സംതൃപ്തയും സമാധാനവുംം കണ്ടെത്താനാകുമെന്നു ഓര്‍മ്മിപ്പിക്കുന്നു. കൗണ്‍സിലിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 0530972560 എന്ന നമ്പറില്‍ ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top