Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

ഫിഫ കപ്പിന് റിയാദില്‍ വമ്പന്‍ ‘കിക്കോഫ്’; ആവേശമായി ‘ഖല്‍ബിലെ ഫുട്ബാള്‍’

റിയാദ്: ആഗോള കായികമാമാങ്കം ഫിഫ ലോകകപ്പിന് ആരവമുണര്‍ത്തി റിയാദിലെ അല്‍ വഫ ഷോലമാളില്‍ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ‘ഖല്‍ബിലെ ഫുട്ബാള്‍’ പ്രവാസി കായികപ്രേമികള്‍ക്ക് ആവേശവിരുന്നായി. ലോകകപ്പിന്റെ ഉദ്ഘാടന മത്സരം മെക്‌സിക്കോ-സൗത്ത് ആഫ്രിക്ക പോരാട്ടം ബിഗ് സ്‌ക്രീനില്‍ തത്സമയം വീക്ഷിക്കാന്‍ നൂറുകണക്കിന് ആരാധകര്‍ മാളിലെത്തി. അല്‍ വഫ ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുനാസര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സൗദി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ജൂനിയര്‍ വിംഗിലേക്ക് തിരഞ്ഞെടുത്ത മലയാളിക്ക് അഭിമാനമായി മാറിയ നാല് യുവതാരങ്ങളെ ചടങ്ങില്‍ ആദരിച്ചു. അല്‍ ഹിലാല്‍ റിയാദ് ക്ലബ് താരം കീര്‍ത്തജ വിനോദ്, അല്‍ അത്തിഫാഖ് എഫ്.സി താരം തഹ്‌സീന്‍ റഹ്മാന്‍ മുജീബ്, അല്‍ ഷബാബ് എഫ്.സി താരം ഫാദിന്‍ റഹ്മാന്‍ മുജീബ്, അല്‍ ഹിലാല്‍ അക്കാദമി താരം ഈഡന്‍ ജോണ്‍ കോശി എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. ഷൂട്ടൗട്ട് മത്സരത്തിന്റെ കിക്കോഫ് കീര്‍ത്തജ വിനോദ് നിര്‍വ്വഹിച്ചു.

മൈതാനത്തിന് പുറത്ത് ആരാധകര്‍ക്കായി ഒരുക്കിയ മത്സരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി. ഷൂട്ടൗട്ട്, ജഗ്ലിങ്, ലോകകപ്പ് ക്വിസ് മത്സരം എന്നിവ അരങ്ങേറി. റാമി ബഷീര്‍ വേദിയില്‍ അവതരിപ്പിച്ച ഫുട്‌ബോള്‍ ഫ്രീസ്‌റ്റൈല്‍ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. ഷക്കീബ് തിരൂര്‍ക്കാട്, റിയാസ് താനൂര്‍, സത്താര്‍ എന്നിവര്‍ പങ്കെടുത്ത സംവാദവും അരങ്ങേറി. വിവിധ മത്സരങ്ങളില്‍ വിജയികളായവ ര്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.

ഉപദേശക സമിതി അംഗം ഇബ്രാഹീം സുബ്ഹാന്‍, അബ്ദു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ഉമറലി അക്ബര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫീറലി തലാപ്പില്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ കരീം ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ഹബീബ് റഹ്മാന്‍, ശിഹാബ് എ.പി. കരുവാരകുണ്ട്, സുനില്‍ ബാബു, നിസാം പൂളക്കല്‍, വിനീഷ് ഒതായി, ഷമീര്‍ കല്ലിങ്ങല്‍, മുക്താര്‍ പൊന്നാനി, അബൂബക്കര്‍ മഞ്ചേരി, നവാര്‍ മുഹമ്മദ്, ബിന്യാമിന്‍ ബില്‍റു, ഉമ്മര്‍ അമാനത്ത്, രഞ്ജു പാടത്ത് എന്നിവരുടെ നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top