
ദമ്മാം: മാര്‍ക്കിന്റെ വലിപ്പച്ചെറുപ്പമില്ലാതെ ജയിച്ചുകയറിയവരെ ഒരേ മനസ്സോടെ നെഞ്ചോട് ചേര്‍ത്ത് ‘സവ’യുടെ സ്‌നേഹാദരം. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ മികച്ചവിജയം നേടിയവരെ മാത്രം വേദിയിലേക്ക് വിളിക്കുന്ന രീതികളില്‍ നിന്ന് മാറി, വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വേദിയിലിരുത്തി പുരസ്‌കാരം നല്‍കിയ സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്റെ (സവ) മെറിറ്റ് അവാര്‍ഡ് വിതരണച്ചടങ്ങ് വേറിട്ട അനുഭവമായി. ദമ്മാമിലുള്ള പ്രവാസി മലയാളി മക്കള്‍ക്കൊപ്പം നാട്ടില്‍ പഠിച്ച് ജയിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു.

സംഗമം ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ യു.പി വിഭാഗം ഹെഡ്മിസ്ട്രസ് സബീന സാജിദ് ഉദ്ഘാടനം ചെയ്തു. റാങ്ക് ജേതാക്കളെ മാത്രം ആഘോഷമാക്കുന്ന ഇന്നത്തെ കാലത്ത്, ജയത്തിന്റെ മധുരം നുണഞ്ഞ എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിച്ച ‘സവ’യുടെ മാതൃക മറ്റുള്ളവര്‍ക്കും പിന്തുടരാവുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
അധ്യാപന രംഗത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കിയ സബീന സാജിദിനെ ചടങ്ങില്‍ ‘സവ’ പ്രത്യേകം ആദരിച്ചു. വനിതാവേദി ഭാരവാഹികളായ രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, സാജിദ നൗഷാദ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. ആലപ്പുഴ ജില്ലയിലെ ജീവകാരുണ്യ ശ്രേഷ്ഠാ പുരസ്‌കാരം നേടിയ ഹാരിസ് രാജയ്ക്കുള്ള ഉപഹാരം സ്‌കൂള്‍ ഭരണസമിതിയംഗം സുഫില്‍ തോമസും, 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിരുദാനന്തര ബിരുദം നേടി കരുത്ത് തെളിയിച്ച എക്‌സിക്യൂട്ടീവ് അംഗം ഷിജില ജോഷിക്കുള്ള ഉപഹാരം അനീഷ് രവിയും സമ്മാനിച്ചു. ജെ.ഇ.ഇ മെയിന്‍, കുസാറ്റ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഫായിസ് നഫ്‌സലിനുള്ള പുരസ്‌കാരം സബീന സാജിദ് കൈമാറി.

ഹസ്‌ന അബൂബക്കര്‍, ജോഷി ബാഷ, സിന്ധു രാജേഷ്, പ്രശാന്ത് ചേര്‍ത്തല, രാജേഷ് നായര്‍, കല്യാണി ബിനു, രാമചന്ദ്രന്‍ മാവേലിക്കര, സിദ്ധീഖ് കായംകുളം, നഖില്‍ എന്നിവര്‍ ഗാനങ്ങശ്ല ആലപിച്ചു. നിവേദ ശ്രീലാല്‍, സൈഹാന്‍ സിറാജ്, ഹംദ സിദ്ദീഖ്, പൊന്നു എന്നിവരുടെ നൃത്തനൃത്യങ്ങളും അരങ്ങേി.

സഹ്‌ല നൗഷാദിന്റെ ഖിറാഅത്തും വനിതാ ടീം പ്രാര്‍ത്ഥനാ ഗാനവും അവതരിപ്പിച്ചു. സൈഹാന്‍, അല്‍ഹാന്‍, ഫിനു, സൈദു എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശോകന്‍ ആല സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹാരിസ് രാജ, അനീഷ് രവി, ഡോ. അമിത ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാജിദ നൗഷാദ് സ്വാഗതവും റിജു ഇസ്മായില്‍ നന്ദിയും പറഞ്ഞു. നൂറ നിറാസ് അവതാരകയായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






