Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

പി വി സഫറുള്ളയെ അനുസ്മരിച്ച് കൊയിലാണ്ടിക്കൂട്ടം

റിയാദ്: സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു പ്രവാസികള്‍ക്കിടയിലെ സാമൂഹിക സേവന രംഗത്തു നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥ സന്നദ്ധ പ്രവര്‍ത്തകനാണ് അന്തരിച്ച പി വി സഫറുളള എന്ന് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കൂട്ടായ്മയ്ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി നേതൃസ്ഥാനത്തുണ്ടായിരുന്ന മുഖ്യ രക്ഷാധികാരിയെ ആണ് നഷ്ടപ്പെട്ടതെന്നും അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പി വി സഫറുള്ള അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും ബത്ഹ അപ്പോളോ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഹ്രസ്വ സന്ദര്‍ശനാര്‍ത്തം റിയാദിലെത്തിയ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മയില്‍ അനുശുശോചന പ്രഭാഷണം നിര്‍വ്വഹിച്ചു. റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും കൊയിലാണ്ടിക്കൂട്ടം അംഗങ്ങളും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top