Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

മാഡ്രിഡ് എഫ്‌സി ഇലവന്‍സ് ജനു. 16ന്

ദമ്മാം: മാഡ്രിഡ് ഫുഡ്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഇലവന്‍സ് ഫുട്‌ബോള്‍ മേളക്ക് വ്യാഴാഴ്ച്ച ദമാം വിന്നേഴ്‌സ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി മുഖ്യ പ്രയോജകരാവുന്ന മേളയില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ മാറ്റുരക്കും. മേളയുടെ ലോഗോ, ഫിക്‌സചര്‍ എന്നിവയുടെ പ്രകാശനം ദമാം റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി സിഐഒ ആന്റ് എംഡി അബ്ദുല്‍ മജീദ് ബദറുദീന്‍, ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂരിന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.

ലോക ജന മനസ്സുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിന് ലഭിച്ച സ്വീകാര്യത മറ്റൊരു കായിക വിനോദത്തിനും ലഭിച്ചിട്ടില്ലെന്ന് ബദറുദ്ദീന്‍ പറഞ്ഞു. ഒരു രാജ്യത്തെ സാമ്പത്തിക സാമൂഹിക പുരോഗതിയിലെത്തിക്കാന്‍ ഫുട്!ബോള്‍ എന്ന ലോകോത്തര കായിക വിനോദത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഹ്‌ല ഓപ്പറേഷന്‍ മാനേജര്‍ മഹ്‌റൂഫ് ബാബു പുതുക്കുടി, ദാറു അസിഹ ഓപ്പറേഷന്‍ മാനേജര്‍ സുധീര്‍, സകീര്‍ വള്ളക്കടവ്, ലിയാഖത്ത് കരങ്ങാടന്‍, ഡിഫ ആക്ടിംഗ് സെക്രട്ടറി റഷീദ് ചേന്ദമംഗല്ലൂര്‍, മുജീബ് കളത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഫിസര്‍ ക്രമീകരണത്തിന് ഡിഫ ടെക്‌നിക്കല്‍ കമ്മറ്റി ആക്ടിങ് ചെയര്‍മാന്‍ റാസിഖ് വള്ളിക്കുന്ന്, മാഡ്രിഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷുകൂര്‍ ആലുങ്ങല്‍, ഫൈസല്‍ മണലൊടി എന്നിവര്‍ നേതൃത്വം നല്‍കി, ടീം ജേഴ്‌സി യൂസുഫ് പുള്ളാടന്‍, അദ്‌നാന്‍ വെള്ളരിക്കല്‍ വളണ്ടിയര്‍ ജേഴ്‌സി ഹസ്സന്‍ കൂട്ടിലില്‍ എന്നിരും പ്രകാശനം നിര്‍വ്വഹിച്ചു.

മാഡ്രിഡ് എഫ്‌സി പ്രസിഡന്റ് നാസര്‍ വെള്ളിയത്ത് ബദറുദീന്‍ അബ്ദുല്‍ മജീദിനെ പൊന്നടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് ചെയര്‍മാന്‍ സഫീര്‍ മണലൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്ബര്‍ വയനാട് സ്വാഗതവും ട്രഷറര്‍ അനസ് പരംബത്ത് നന്ദിയും പറഞ്ഞു. ഫ്രീസിയ ഹബീബ് അവതാരകയായിരുന്നു. മാഡ്രിഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായ ഹാരിസ് നീലേശ്വരം , ജാബിര്‍ താഴഞ്ചേരി, മുനീര്‍ താനാളൂര്‍ ഹിജാസ്, നൗഫല്‍ മുള്ളന്‍ കുഴി ,കരീം കൊളപ്പുറം ,സിദ്ദീഖ് സദാഫ്‌ക്കോ , ബിനാന്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴായ്ച്ച നടക്കുന്ന ആദ്യമത്സരത്തില്‍ അഡിഡാ എഫ് സി കോബാര്‍ കോര്‍ണിഷ് സോക്കറുമായും രണ്ടാമത്തെ മത്സരത്തില്‍ ജുബൈല്‍ എഫ്.സി മലബാര്‍ യുണൈറ്റഡ് എഫ് സിയുമായും ഏറ്റുമുട്ടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top