
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ജനുവരി 09ന് റിയാദില്‍ മരിച്ച തിരുവനന്തപുരം കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി നിസാമിന്റെ മൃതദേഹം റിയാദ് നസീമില്‍ ഖബറടക്കി. നവോദയ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ബാബുജി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചതോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദ് ദാഹല്‍ മഅദൂദില്‍ വര്‍ഷങ്ങളായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

കബറടക്കുന്നതിന് ബാബുജി, മൊയ്ദീന്‍ തെന്നല, സുധീര്‍ഖാന്‍ തൊപ്പിച്ചന്ത, റിയാസ്, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍കോട്, ദേലംപാടി, പറപ്പ സ്വദേശിനിയായ ആയിഷത്ത് മിസിരിയ (34) ആണ് ഭാര്യ. വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഷാല്‍ (6) ഏക മകനാണ്. പിതാവ്: ഷുഹൈബ്, മാതാവ്: കാമിലത്ത് ബീവി. സഹോദരി: സജീന. മറ്റൊരു സഹോദരി റജീനയും സഹോദരന്‍ സിറാജും നേരത്തെ മരിച്ചു. റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകനും നവോദയ സ്ഥാപകാംഗവുമായ കുമ്മിള്‍ സുധീര്‍ മാതൃസഹോദരീ പുത്രനാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.