Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

കേളി പ്രവര്‍ത്തകന്‍ ബലരാമന്റെ വിയോഗത്തില്‍ അനുശോചനം

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമന്‍ മാരിമുത്തുവിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. സുലൈ ബിലാദി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍ കീച്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

കേളിയുടെ അംഗം എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബലരാമന്‍ ഏരിയാ പരിതിയില്‍ മാതൃകാ പരമായ പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. പ്രവാസത്തിന് മുമ്പ് കോഴിക്കോട് ഫാറൂക്ക് കോളേജ് പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിലെ വിദ്യാര്‍ത്തികള്‍ക്ക് ആശ്രയമ്മായിരുന്നു ബലരാമന്റെ സ്ഥാപനമെന്ന് അനുശോചനം രേഖപ്പെടുത്തിയവര്‍ പങ്കു വെച്ചു.

24 വര്‍ഷത്തെ കേളി ചരിത്രത്തില്‍ ഏരിയാ ട്രഷറര്‍ ചുമതയില്‍ ഇരിക്കെ മരണമടയുന്ന ആദ്യത്തെ അംഗമാണ് ബലരാമന്‍. കേളി 24ആം വാര്‍ഷിക ദിനമായ കേളിദിനം 2025 ന്റെ വേദിയില്‍ ഹാസ്യ വില്ല് കലാമേളയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ നിറഞ്ഞ കയ്യടി വാങ്ങി വേദി വിട്ടിറങ്ങിയ ബലരാമന്‍ അടുത്ത ദിവസം ഹൃദയ സ്തംഭനം വരികയും ശസ്ത്രക്രിയ നടന്നതിന്റെ അടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ജനുവരി 26 ന് മകളുടെ വിവാഹ നിശ്ചയത്തിനായി നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ആകസ്മീക സംഭവം.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, ഷമീര്‍ കുന്നുമ്മല്‍, ഫിറോഷ് തയ്യില്‍, കേളി പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, കേളി വൈസ് പ്രസിഡണ്ട് മാരായ രജീഷ് പിണറായി, ഗഫൂര്‍ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറിമാരായ സുനില്‍ കുമാര്‍, മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ജോഷി പെരിഞ്ഞനം, ജവാദ് പരിയാട്ട്, സതീഷ് കുമാര്‍ വളവില്‍, റഫീഖ് പാലത്ത്, ബൈജു ബാലചന്ദ്രന്‍, ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, സുലൈ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയാ കമ്മറ്റി അംഗങ്ങള്‍, യൂണിറ്റ് സെക്രട്ടറിമാര്‍, വിവിധ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top