
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് (ടിഎംഡബ്ല്യൂഎ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തന്‍വീര്‍ ഹാഷിം (പ്രസിഡന്റ്), ഷമീര്‍ തീക്കൂക്കില്‍ (സെക്രട്ടറി), മുഹമ്മദ് നജാഫ് (ട്രഷറര്‍), അഫ്താബ് അമ്പിലായില്‍, ഷഫീക് ലോട്ടസ് (വൈസ് പ്രസിഡന്റ്), സാദത്ത് കാത്താണ്ടി, റഫ്ഷാദ് വാഴയില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

25 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും അഞ്ചംഗ ഉപദേശക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഡാനിഷ് ഷമീര്‍ ഖിറാഅത്ത് നടത്തി. പ്രസിഡന്റ് അസ്‌കര്‍ വി സി അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍ കാദര്‍ മോച്ചേരി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിവിധ വകുപ്പുകള്‍ക്ക് വേണ്ടി എഞ്ചിനീയര്‍ മുഹമ്മദ് ഖൈസ് (മെമ്പര്‍ഷിപ് ആന്റ് സബ്‌സ്‌ക്രിപ്ഷന്‍), എഞ്ചിനീയര്‍ മുഹമ്മദ് സറൂഖ് (ലോക്കല്‍ കോ ഓര്‍ഡിനേഷന്‍), ഷഫീക് ബുസ്താന്‍ (വിദ്യാഭ്യാസം), സാദത്ത് കാത്താണ്ടി (ഇവെന്റ്‌സ്), ഫുആദ് കണ്ണമ്പത്ത് (സ്‌പോര്‍ട്‌സ്), ഷമീര്‍ തീകൂക്കില്‍ (സ്‌പെഷ്യല്‍ പ്രൊജക്റ്റ്) എന്നിവര്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഇസ്മായില്‍ കണ്ണൂര്‍ മേല്‍നോട്ടം വഹിച്ചു. മുഹമ്മദ് നജാഫ് മുഖ്യാതിഥിയായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.