Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

ദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സൗദി സന്ദര്‍ശനം ഈ മാസം 22, 23 തീയതികളില്‍ നടക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികളുള്ള ഫാക്ടറി സന്ദര്‍ശിക്കും. 22ന് ജിദ്ദയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഈവന്റിന് ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

സൗദി കിരീടവകാശി പ്രിന്‍സ് മുഹമ്മദ് ബില്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ഇന്ത്യയ്ക്ക് സൗദി അറബ്യ ഇത്തവണ അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതില്‍ സര്‍ക്കാര്‍ ക്വാട്ട വഴി പോകുന്ന 1,22,000 പേരുടെ യാത്രയ്ക്ക് നടപടികള്‍ പൂര്‍ത്തിയായി. എന്നാല്‍, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 52,000 പേരെ കൊണ്ടു പോകാന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും സൗദിയിലെ സൗകര്യങ്ങള്‍ ബുക്ക് ചെയ്യാത്തതിനാല്‍ ക്വാട്ട റദ്ദാക്കിയിരുന്നു.

ചര്‍ച്ചകള്‍ക്ക് ശേഷം 10,000 പേര്‍ക്ക് അനുമതി നല്‍കിയിരുന്നു. കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കുന്നതിന് ചര്‍ച്ച തുടരുകയാണ്. ഹജ്ജ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാല്‍ ചര്‍ച്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ, ഊര്‍ജ്ജ മേഖലകളിലെ സഹകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top