
ആലപ്പുഴ: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവാ) ഹജ്ജ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിപ്പിച്ചു. നിര്‍ധനര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സവാ ആവിഷ്‌കരിച്ച സ്വയം തൊഴില്‍ പദ്ധതിയുടെ ഗുണഭോക്താവിന് ഓട്ടോറിക്ഷയും കൈമാറി. 25 വര്‍ഷമായി സൗദി അറേബ്യയില്‍ ഹജ്ജ് സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന സവ, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഹാജിമാര്‍ക്കാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

നാട്ടില്‍ തിരിച്ചെത്തിയ സവായുടെ വോളന്റിയര്‍മാരുടെ അനുഭവസമ്പത്തും അറിവും ഹാജിമാരുമായി പങ്കുവെച്ചു. സൗദിയില്‍ തീര്‍ഥാടകര്‍ക്ക് സവാ ഒരുക്കുന്ന സേവനങ്ങള്‍ വിശദികരിച്ചു. സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.

ഹാഫിസ് അര്‍ഷദ് മൗലവിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ സവാ മുന്‍ സെന്‍ട്രല്‍ പ്രസിഡന്റ് ജനാബ് മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് എം. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. കേരളപുരം ഹസന്‍ ചിശ്ത്തി അക്കാദമി പ്രിന്‍സിപ്പാള്‍ എംഎ അബ്ദുല്‍ റഷീദ് മദനി ഹജ്ജ് ക്ലാസ്സിന് നേതൃത്വം നല്‍കി.

ഖാദിരിയ്യ മസ്ജിദ് ചീഫ് ഇമാം ഹാഫിള് നൗഫല്‍ ഫൈസി ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറി. സക്കീര്‍ കറ്റാനം ആശംസകള്‍ നേര്‍ന്നു. സാദിഖ് കായകുളം സ്വാഗതവും നൗഷാദ് അട്ടിയില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






