
റിയാദ്: വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ‘സമ്മര്‍ ബീറ്റ്‌സ്-2025’ സൗഹൃദ സംഗമവും മെറിറ്റ് അവാര്‍ഡ് വിതരണവും അരങ്ങേറി. സുലൈ സലാഹിയ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനം ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.

അമീര്‍ കാക്കനാട്, കരീം കാട്ടുകുടി എന്നിവരുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 10, 12 കഌസ്സുകളില്‍ വിജയിച്ച എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രവാസികളായ രക്ഷിതാക്കളുടെ മക്കളെ എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

വൈസ് പ്രസിഡന്റ് ജിബിന്‍ സമദ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയിലെ വിവിധ സംഘടനകളുടെ നേതാക്കളായ സക്കീര്‍ കലൂര്‍ (ഒഐസിസി), മനാഫ് മുസ്തഫ (കെഎംസിസി), മുഹമ്മാദാലി മരോട്ടിക്കല്‍ (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍), കെബി ഷാജി (കൊച്ചിന്‍ കൂട്ടായ്മ), മുജീബ് മൂലയില്‍ (മുവ്വാറ്റുപുഴ പ്രവാസി കൂട്ടായ്മ), ഷിബു (അടിവാട് പ്രവാസി കൂട്ടായ്മ), ഖയ്യും എടവനക്കാട് (എടവനക്കാട് കൂട്ടായ്മ), അമീര്‍ ബീരാന്‍ (ചെമ്പാരത്ത്കുന്ന് കൂട്ടായ്മ), എടപ്പ ട്രഷറര്‍ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റ് ലാലു വര്‍ക്കി, വുമണ്‍സ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിന്‍, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറര്‍ അമൃത മേലേമഠം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ദുബായ്-2025 സോഷ്യല്‍ ആക്ടിവിസ്റ്റ് ആയി തെരഞ്ഞെടുത്ത എടപ്പട അഡ്വൈസറി അംഗം നൗഷാദ് ആലുവയ്ക്ക് പൊന്നാട നല്‍കി ആദരിച്ചു. എടപ്പയുടെ വിവിധ പ്രോഗ്രാമുകളുടെ കണ്‍വീനര്‍മാരായിരുന്ന നിഷാദ് ചെറുവട്ടൂര്‍ (ഇഫ്താര്‍ മീറ്റ്), നൗറീന്‍ ഹിലാല്‍ (ഈദ് മെഹന്ദി നൈറ്റ്), ജൂബി ലൂക്കോസ് (സമ്മര്‍ ബീറ്റ്‌സ്) എന്നിവര്‍ക്ക് പ്രശംസാ ഫലകം വിതരണം ചെയ്തു. പരിപാടിയുടെ പേരിടല്‍ മത്സര വിജയി ഇസബെല്ലാ, ഐറിഷ് പ്രവീണ്‍ എന്നിവര്‍ക്കും ഉപഹാരം സമ്മാനിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ ജൂബി ലൂക്കോസിന്റെയും നൗറീന്‍ ഹിലാലിന്റെയും നേതൃത്വത്തില്‍ സാംസ്‌കാരിക വിനോദ പരിപാടികള്‍ അരങ്ങേറി. സ്‌പോര്‍ട്‌സ് ടീം അംഗങ്ങളായ ജസീര്‍ കോതമംഗലം, അമീര്‍ ആലുവ, തസ്‌ലിം മുഹമ്മദ്, സിനി ഷറഫ്, മിനി വക്കീല്‍, സ്വപ്‌ന ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ തരം ഫണ്‍ ഗെയ്മ്‌സുകള്‍ നടത്തി. പ്രോഗ്രാം ആര്‍ട്‌സ് ടീം നിഷാദ് ചെറുവാട്ടര്‍, മുഹമ്മദ് സഹല്‍, സഫ്‌ന അമീര്‍, ആതിര എം നായര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വിവിധ കലാ പരിപാടികളായ മ്യൂസിക് ഷോ, മിമിക്രി, കുട്ടികളുടെ ഫാഷന്‍ ഷോ, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, വുമണ്‍സ് കളക്ടീവിന്റെ വിവിധ ഡാന്‍സുകള്‍, എക്‌സിക്യൂറ്റീവ് ടീം ആവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയവയും സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി.

നജു കബീര്‍, മിനിവകീല്‍, ബീന ജോയ്, ജോയ്‌സ് ചാക്കോ, ഷുക്കൂര്‍ ആലുവ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച തംബോല ഗെയിമ്‌സ് ഏവരെയും ആകര്‍ഷിച്ചു. സലാം പെരുമ്പാവൂര്‍, ജോയ്‌സ് പോള്‍, റെജി വലിയ വീട്ടില്‍, പ്രവീണ്‍ ജോര്‍ജ്, ഷെബി അലി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍, ആരിഷ് റഷീദ്, ഷെമീര്‍ മുഹമ്മദ്, അനസ് കോതമംഗലം, അബ്ദുള്ള മാഞ്ഞാലി, നാസര്‍ ആലുവ, അലി തട്ടുപറമ്പില്‍, നൗഷാദ് എടവനക്കാട്, അബ്ദുല്‍ ഗഫൂര്‍, നിസാം ഇസ്മായില്‍ സേട്ട്, തന്‍സില്‍ ജബ്ബാര്‍, അസീനാ മുജീബ്, നസ്രിന്‍ റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. താജുദ്ദിന്‍, ജിയ ജോസ് എന്നിവര്‍ അവതാരകരായിരുന്നു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും കോര്‍ഡിനേറ്റര്‍ അംജദ് അലി നന്ദിയും നേര്‍ന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






