Sauditimesonline

QURAN MUSABAKA 2
അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ

കേളി മലാസ് ഏരിയ സമ്മേളനം ലോഗോ പ്രകാശനം

റിയാദ്: മലാസ് ഏരിയ ആറാമത് സമ്മേളനം സെപ്റ്റംബര്‍ 18,19 തഛയതികളില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ അരങ്ങേറും. ഇതിന്റെ ലോഗോ പ്രകാശനം കേളി കേന്ദ്ര പ്രസിഡന്റ് സെബിന്‍ ഇഖ്ബാലും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി സെക്രെട്ടറിയുമായ നൗഫല്‍ ഉള്ളാട്ടുചാലിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയ സമ്മേളനം.

യോഗത്തില്‍ മലാസ് ഏരിയ സമ്മേളന സംഘാടകസമിതി ചെയര്‍മാന്‍ നിയാസ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. റിയാദിലെ പൊതുസമൂഹത്തില്‍ നിന്ന് ക്ഷണിച്ച ലോഗോയില്‍ നിന്നാണ് മികച്ച ലോഗോ തെരെഞ്ഞെടുത്തത്. മലാസ് യൂണിറ്റ് അംഗം സുബിന്‍ കക്കുഴിയാണ് ലോഗോ തയ്യാറാക്കിയത്. കേളി മലാസ് ഏരിയ രക്ഷാധികാരി കണ്‍വീനര്‍മാരായ സുനില്‍ കുമാര്‍, ജവാദ് പരിയാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കാഹിം ചേളാരി, നസീര്‍ മുള്ളൂര്‍ക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, മലാസ് ഏരിയക്ക് കീഴിലെ വിവിധ യൂണിറ്റ് ഭാരവാഹികള്‍, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സംഘാടകസമിതി കണ്‍വീനര്‍ സുജിത്ത് വി എം സ്വാഗതവും സംഘാടക സമിതി സാമ്പത്തിക കണ്‍വീനര്‍ സമീര്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top