Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കുഞ്ഞി മുഹമ്മദിന് ആര്‍ഐസിസി യാത്രയയപ്പ്

റിയാദ്: ഇരുപത്തി മൂന്ന് വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) പ്രവര്‍ത്തകന്‍ കുഞ്ഞി മുഹദിന് യാത്രയയപ്പ് നല്‍കി. ബത്ഹ ശിഫ അല്‍ജസീറ പോളിക്ലിനിക്കില്‍ ജോലിചെയ്യുന്ന കുഞ്ഞിമുഹമ്മദ് ഇസ്‌ലാഹീ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലപ്പുറം പയ്യനാട് സ്വദേശിയായ അദ്ദേഹം 10 വര്‍ഷം യു.എ.ഇ പ്രവസത്തിന് ശേഷമാണ് റിയാദ് ബത്ഹയിലെ ശിഫ അല്‍ജസീറ ക്ലിനിക്കില്‍ എത്തുന്നത്. ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറബിക് കാലിഗ്രാഫി, മലയാളം, ഇംഗ്ലീഷ് സൈന്‍ ബോര്‍ഡുകള്‍ തയ്യാറാക്കുന്ന കലാകാരന്‍ കൂടിയാണ്.

ക്ലിനിക്കില്‍ എത്തുന്നവര്‍ക്ക് സ്വന്തം കുഞ്ഞാക്കയുടെ പുഞ്ചിരിയും സ്‌നേഹാന്വേഷണങ്ങളും മായാത്ത അനുഭവങ്ങളാണ്. ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര ഉപഹാരം സമ്മാനിച്ചു. ബഷീര്‍ കുപ്പോടന്‍ അധ്യക്ഷത വഹിച്ചു. ഹബീബ് സ്വലാഹി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. യാസര്‍ അറഫാത്ത്, ശിഹാബ് അലി, അനീസ് എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top