Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

അമേരിക്ക ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു; കേന്ദ്രത്തിന്റേത് കുറ്റകരമായ മൗനം

റിയാദ്: ഇറക്കുമതിത്തീരുവ 50 ശതമാനം വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് കേളി കലാ സാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയാ സമ്മേളനം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കോളനി വല്‍ക്കരണ നയത്തിനെതിരെ രാജ്യത്തെ തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയമാണിത്. കേരളത്തെ പ്രതികൂലമായി അമേരിക്കന്‍ ചുങ്കനയം ബാധിക്കും. സംസ്ഥാനത്തു നിന്നു കയറ്റുമതി ചെയ്യുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ എന്നിവയ്‌ക്കെല്ലാം തിരിച്ചടിയാണ്.

ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടും. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ നടപടിക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ എണ്ണ നല്‍കാമെന്ന് റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പോലും ഇടപെടുന്ന ഇത്തരം നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ മൗനം വെടിയണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേളി കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളത്തിന്റെ മുന്നോടിയായി നടന്ന ന്യൂ സനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനം വിഎസ് അച്യുതാനന്ദന്‍ നഗറില്‍ നടന്നു. ഏരിയ പ്രസിഡണ്ട് നിസാര്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബു തോമസ് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍ വരവ് ചിലവ് കണക്കും, വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളെ പ്രധിനിധീകരിച്ച് പത്ത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷിബു തോമസ്, ബൈജു ബാലചന്ദ്രന്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി എന്നിവര്‍ മറുപടി പറഞ്ഞു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രജീഷ് പിണറായി, ലിപിന്‍ പശുപതി, കിഷോര്‍ ഇ നിസാം, നസീര്‍ മുള്ളൂര്‍ക്കര, ബിജു തായംബത്ത് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളന സംഘാടക സമിതി ആക്ടിംഗ് കണ്‍വീനര്‍ താജുദ്ദീന്‍ സ്വാഗതവും പുതിയ സെക്രട്ടറി തോമസ് ജോയ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top