Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

കേളി ന്യൂ സനയ്യ; നിസ്സാര്‍ മണ്ണഞ്ചേരിയും തോമസ് ജോയിയും സാരഥികള്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസ്സാര്‍ മണ്ണഞ്ചേരി (പ്രസിഡന്റ്), ബേബി ചന്ദ്രകുമാര്‍, ഷമല്‍ രാജ് എന്നിവര്‍ (വൈസ് പ്രസിഡന്റുമാര്‍), തോമസ് ജോയ് (സെക്രട്ടറി), അബ്ദുല്‍ നാസര്‍, ജയപ്രകാശ് (ജോയിന്റ് സെക്രട്ടറി മാര്‍), താജുദ്ദീന്‍ (ട്രഷര്‍) അബ്ദുല്‍ കലാം (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഹരികുമാര്‍, ഷിബു തോമസ്, കരുണാകരന്‍ മണ്ണടി, സജീഷ്, സജി കാവനൂര്‍, ഷൈജു ച ലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്സ്, മധു ഗോപി, നിസാര്‍ പി. ഇ, വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളായും സമ്മേളനം പുതിയ പത്തൊന്‍പത് അംഗ നിര്‍വാഹക സമിതിയെയും തെരഞ്ഞെടുത്തു.

ഏരിയാ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ചാര്‍ജുകാരനുമായ ഷാജി റസാഖ് കേന്ദ്ര സമ്മേളന പ്രതിനിധികളെയും പ്രഖ്യാപിച്ചു. പ്രവീണ്‍, ഗിരീഷ്, ഹരിപ്രസാദ്, ബിജു പി. ടി, രജീഷ് വി.കെ, ക്രിസോ തോമസ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

നിസ്സാര്‍ മണ്ണഞ്ചേരി, നാസര്‍ ഒളവട്ടൂര്‍, കിങ്സ്റ്റണ്‍ എന്നിവര്‍ പ്രസീഡിയം, തോമസ് ജോയ്, ഷിബു തോമസ്, ബൈജു ബാലചന്ദ്രന്‍ എന്നിവര്‍ സ്റ്റിയറിങ് കമ്മറ്റി, ഷമല്‍ രാജ്, സന്തോഷ്, ഗിരീഷ്, അരുണ്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, ഗിരീഷ്, അനൂപ്, കരുണാകരന്‍ കണ്ടൊന്താര്‍ എന്നിവര്‍ മിനിട്‌സ് കമ്മറ്റി, താജുദ്ദീന്‍, അബ്ദുല്‍ കലാം, കരുണാകരന്‍ എന്നിവര്‍ പ്രമേയ കമ്മറ്റി, ഷമല്‍, ബേബി ചന്ദ്രകുമാര്‍, വിജയരാഘവന്‍ എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top