Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

കെഡിഎംഎഫ് റിയാദ് ദ്വിദിന ‘ബൂട്ട് ക്യാമ്പ്’

റിയാദ്: കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ‘ബൂട്ട് ക്യാമ്പ്’ നേതൃ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിജ്ഞാനവും വിനോദവും ആത്മീയതയും ഉള്‍പ്പെടുത്തിയാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. വ്യാഴം വൈകീട്ട് അല്‍ഖര്‍ജിലെ ലോജീന്‍ റിസോര്‍ട്ടിലായിരുന്നു പരിപാടി. ‘ഇശല്‍ പയറ്റ്’ എന്ന പേരില്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് രാത്രി നടന്ന മത്സരത്തോടെയാണ് ബൂട്ട് ക്യാമ്പ് തുടങ്ങിയത്. സെക്രട്ടറിയും സര്‍ഗ്ഗവേദി ചെയര്‍മാനുമായ സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍ പൊയില്‍ പരിപാടി നിയന്ത്രിച്ചു. അബ്ദുല്‍ ലത്തീഫ് ദര്‍ബാര്‍, മിന്‍ഹാജ് വെളിമണ്ണ, അന്‍സാര്‍ പൂനൂര്‍, റിയാസ് മണ്ണില്‍കടവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു വിശ്വാസിയുടെ ജീവിതവും, അനുബന്ധ ദിനചര്യകളും എങ്ങനെയായിരിക്കണം എന്നത് പ്രവര്‍ത്തകര്‍ക്ക് അബ്ദുള്ള ബാഖവി വാവാട് ക്ലാസ്സെടുത്തു. കെഡിഎംഎഫ് ട്രഷറര്‍ സൈനുല്‍ ആബിദ് മച്ചക്കുളം നേതൃത്വം നല്‍കി. ജുനൈദ് യമാനി, ജാസിര്‍ ഹസനി, ഹാരിസ് മടവൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ടാം ദിവസം വെള്ളിയാഴ്ച ദിവസത്തിലെ മഹത്വങ്ങളും വ്യക്തികള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളും കെ.ഡി.എം.എഫ് പ്രസിഡന്റ് ശാഫി ഹുദവി ഓമശ്ശേരി ‘വാക് വിത്ത് ഇമാം’ എന്ന പരിപാടിയില്‍ പങ്കെടുത്ത് വിശദീകരിച്ചു. സഫറുള്ള കൊയിലാണ്ടി, ശാഫി മടവൂര്‍, ജംഷിദ് ഒളവണ്ണ, റസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ‘ആരോഗ്യത്തെ സ്‌നേഹിക്കുക, വ്യായാമത്തെ അനുഭവിക്കുക’ ബഷീര്‍ താമരശ്ശേരിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് വ്യായാമ പരിശീലനം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജുനൈദ് മാവൂര്‍, നാസിര്‍ ചാലക്കര, സൈദലവി ചീനിമുക്ക്, ഷാഫി കോരങ്ങാട് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

‘കുളിയും തെളിയും’ എന്ന സെഷനില്‍ സഹീര്‍ മാവൂര്‍, ശരീഫ് കട്ടിപ്പാറ എന്നിവരുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ പ്രവര്‍ത്തകര്‍ ആനന്ദകരമാക്കി. ഷമീര്‍ മച്ചക്കുളം, ജുനൈദ് വെങ്ങാലി, ഫൈസല്‍ പേരാമ്പ്ര, ഇസ്മായീല്‍ കുറ്റിക്കാട്ടൂര്‍, നിഹാല്‍ നടുവണ്ണൂര്‍, ജുനൈദ് മച്ചക്കുളം, മിദ്‌ലാജ് അണ്ടോണ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്ന പരിപാടിയില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖര്‍ജ് പ്രസിഡന്റ് ശാഫി മുസ്ലിയാര്‍ പ്രവര്‍ത്തകര്‍ക്ക് ഉദ്‌ബോധന പ്രസംഗം നടത്തി. ചടങ്ങില്‍ എസ്.ഐ.സി അല്‍ഖര്‍ജ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കല്ലൂര്‍, ശാമില്‍ പൂനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് ഇ.ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, ശറഫുദ്ധീന്‍ സഹ്‌റ എം എം പറമ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഐ.ഇ.എസ് ക്ലാസുകള്‍ നടന്നു. റസീല്‍ കുരുവട്ടൂര്‍, അബ്ദുല്‍ ലത്തീഫ് കട്ടിപ്പാറ, അഷ്‌റഫ് മേച്ചേരി, ഉനൈസ് അവിലോറ, ഷാഫി കോരങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.

‘വിദ്യഭ്യാസ മേഖലകളിലെ പ്രതിസന്ധികള്‍ക്ക് എങ്ങനെ പരിഹാരം തേടാം’ എന്ന വിഷയം ഡോ: ഷിഹാബ് ഹുദവി അവതരിപ്പിച്ചു. കെ.ഡി എം എഫ് ഉന്നതാധികാരസമിതി അംഗം സമീര്‍ പുത്തൂര്‍ സംഘടനാ രൂപീകരണം മുതല്‍ നിലവിലെ പ്രവര്‍ത്തന നിയമാവലികളടക്കം വിശദീകരിച്ചു. സംഘടനയുടെ വിവിധ വിംഗുകള്‍ ആറു മാസത്തെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. മജ്‌ലിസുത്തര്‍ഖിയ, ഇ ദഅവ, മീഡിയ വിംഗ്, സര്‍ഗ്ഗവേദി, വെല്‍ഫെയര്‍ വിംഗ്, ഖിദ്മ, കുടുംബവേദി, ടീം വിംഗ് തുടങ്ങിയവയുടെ കണ്‍വീനര്‍മാരായ ജുനൈദ് യമാനി, ഇസ്ഹാഖ് കാക്കേരി, അബ്ദുല്‍ ലത്തീഫ് ഫറോഖ്, അഷ്മില്‍ കട്ടിപ്പാറ, സുനീര്‍ നടമ്മല്‍ പൊയില്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുയും കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ഷാഫി പേരാമ്പ്ര, ശരീഫ് കട്ടിപ്പാറ, അമീന്‍ വാവാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. സമാപന പരിപാടിക്ക് ഉസ്താദ് അബ്ദുള്ള ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് ശാഫി ഹുദവി ഓമശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീജ് പരിപാടിയുടെ വിശകലനം നടത്തി. ജനറല്‍ സെക്രട്ടറി ശബീല്‍ പൂവാട്ടുപറമ്പ് സ്വാഗതവും ട്രഷറര്‍ സെനുല്‍ ആബിദ് മച്ചക്കുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top