Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഹിന്ദു ധര്‍മ്മത്തിനെതിരെ ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നു

റിയാദ്: മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നതെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ തിരസ്‌കരിക്കുന്ന ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യന്‍ ജനത നേരിടുന്ന വെല്ലുവിളി. ഇന്ത്യയുടെ പാരമ്പര്യം മതനിരപേക്ഷതയാണ്. ജനാധിപത്യവും നിയമ വാഴ്ചയും നിലനില്‍ക്കണം. ഇതാണ് ഇന്ത്യയുടെ ശില്പികള്‍ ആഗ്രഹിച്ചത്. അതാണ് ഭരണ ഘടന വിളംബരം ചെയ്യുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍’ എന്ന പ്രമേയത്തിലായിരുന്നു ചര്‍ച്ച. പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ഡോ. കെടി ജലീല്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. നസ്‌റുദ്ദീന്‍ വി ജെ മോഡറേറ്ററായിരുന്നു. ഷിബു ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു.

സബീന എം സാലി, കുമ്മിള്‍ സുധീര്‍, റഷീദ് കൊളത്തറ, ബാരിഷ് ചെമ്പകശേരി, എം സാലി, സലിം പളളിയില്‍, സുലൈമാന്‍ വിഴിഞ്ഞം, ഭരതന്‍ പ്രതീപ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top