Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഫെഡറലിസം അട്ടിമറിയ്ക്കാനുളള ശ്രമം പ്രതിരോധിക്കണം

ദമ്മാം: ഇന്ത്യന്‍ ഫെഡറലിസത്തെ തകര്‍ക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാകണമെന്നു നവയുഗം സാംസ്‌കാരികവേദി രക്ഷാധികാരി ദാസന്‍ രാഘവന്‍. ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ നിലനില്‍പ്പിനെ തകര്‍ക്കും. ദമ്മാമില്‍ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൗഫല്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി മതിലകം, ബിനു കുഞ്ഞ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഞ്ജിത പ്രവീണ്‍ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

‘ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജോസ് കടമ്പനാട് വിഷയം അവതരിപ്പിച്ചു. വിദ്യാധരന്‍ (നവോദയ), ഷംസുദ്ദീന്‍ (ഒഐസിസി), ഹുസൈന്‍ നിലമേല്‍ (നവയുഗം), ഹനീഫ (ഐഎംസിസി), പ്രവീണ്‍ (കൈരളി ടിവി) മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ എന്നിവര്‍ പ്രസംഗിച്ചു. സജീഷ് പട്ടാഴി മോഡറേറ്റര്‍ ആയിരുന്നു. പ്രജി കൊല്ലം സ്വാഗതവും നിസാം കൊല്ലം നന്ദിയും പറഞ്ഞു. സംഗീത ടീച്ചറിന്റെ ദേശഭക്തിഗാനം, അഞ്ജുനയുടെ ഡാന്‍സ് എന്നിവയും അരങ്ങേറി. വാഹിദ് കാര്യറ, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, ബിജു വര്‍ക്കി, മഞ്ജു അശോക്, രാജന്‍ കായംകുളം, റഷീദ് പുനലൂര്‍, വര്‍ഗീസ്, നന്ദകുമാര്‍, തമ്പാന്‍ നടരാജന്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, എബിന്‍ തലവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top