Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ജനാധിപത്യം സുതാര്യവും നീതിയുക്തവുമാകണം: ദമ്മാം ഒഐസിസി

ദമ്മാം: ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പാലക്കാട് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്വാതന്ത്ര്യ ദിനം വിളംബരം ചെയ്യുന്ന കുട്ടികളുടെ കലാപരിപാടികകള്‍, ക്വിസ്സ് മത്സരം, ഗാനമേള എന്നിവ അരങ്ങേറി. ജില്ലാ പ്രസിഡന്റ് ശ്യാംപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസകാരിക സമ്മേളനം ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ആക്ടിംഗ് പ്രസിഡന്റ് വില്‍സണ്‍ തടത്തില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകള്‍ ജ്വലിച്ചു നില്‍ക്കുന്ന സുദിനം പ്രചോദനമാകണമെന്നു അദ്ദേഹം പറഞ്ഞു. വോട്ടവകാശം സംരക്ഷിച്ചും ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചും സുതാര്യവും നീതിയുക്തവുമായ ഭരണസംവിധാനം ഉറപ്പാക്കാന്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ‘പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം’ എന്ന് കുമാരനാശാന്‍ പറഞ്ഞതുപോലെ അടിമത്വവും പാരതന്ത്ര്യവും മരണത്തേക്കാള്‍ ഭീതി ജനിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ് ഏതൊരു പൗരന്റെയും അടിസ്ഥാന അവകാശം. രാജ്യം മുഴുവനായും ‘വോട്ട് ചോരി’യുടെ നിഴലിലാണ്. സ്വാതന്ത്ര്യത്തോടെ വോട്ട് ചെയ്യുക എന്ന പൗരന്റെ അവകാശമാണ് ഹനിക്കപ്പെടുന്നത്. വോട്ട് ചോരി എന്ന രാഹുല്‍ ഗാന്ധി രാജ്യത്തിന് മുന്‍പില്‍ അവതരിപ്പിച്ച യാഥാര്‍ഥ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, ഗ്ലോബല്‍ പ്രതിനിധി സിറാജ് പുറക്കാട്, ട്രഷറര്‍ പ്രമോദ് പൂപ്പല, ഷിജില ഹമീദ്, സി റ്റി ശശി, സെക്രട്ടറി രാധിക ശ്യാംപ്രകാശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹക്കിം തത്തമംഗലം സ്വാഗതവും, സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു. ഷമീര്‍ കൊല്ലംകൊട്, സിറാജ് പണ്ടാരക്കോട്ടില്‍, ഇംതിയാസ്, മുസ്തഫ, ഹരിദാസ് പാലക്കാട്, നൗഫല്‍, സവാദ്, ഹരിദാസ് ചെറുതുരുത്തി, നാരായണന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ബിനു പി ബേബി ക്വിസ് മത്സരങ്ങള്‍ നിയന്ത്രിച്ചു. ടീം ബോധം ഗാനമളേ അവതരിപ്പിച്ചു. നിധി രതീഷ് അവതാരക ആയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top