Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

വോട്ട് അട്ടിമറി പ്രതിരോധിക്കണം: ഫോക്കസ് യൂത്ത് സമ്മിറ്റ്

റിയാദ്: ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ അവകാശങ്ങള്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റങ്ങള്‍ക്കു പുറമെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വം അട്ടിമറിക്കുന്നത് പ്രതിരോധിക്കണമെന്ന് ഫോക്കസ് യൂത്ത് സമ്മിറ്റ്. ‘ഒരു പൗരന് ഒരു വോട്ട്’ എന്നതായിരിക്കണം ജനാധിപത്യത്തിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ ‘മതേതരത്വം, ജനാധിപത്യം, അതിജീവനം’ എന്ന പ്രമേയത്തിലാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.

ദേശീയ ഗാന ത്തോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് മിഷാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു. റജീദ് കുന്നത്ത് മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത് (കെ.എം.സി സി), ഫൈസല്‍ ബാഹസന്‍ (ഒഐസിസി), സതീഷ് വളവില്‍ (കേളി), ഒമര്‍ സയ്യിദ് (യൂത്ത് ഇന്ത്യ), ഫഹദ് ഷിയാസ് (ഫോക്കസ്), ഷാജഹാന്‍ ചളവറ (ഇസ്ലാഹി സെന്റര്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂട പ്രവണതകളെ പ്രതിരോധിക്കാന്‍ യുവത്വം ശക്തമായ രാഷ്ട്രീയ ബോധമാര്‍ജ്ജിക്കണം. ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സത്താര്‍ താമരത്ത് പറഞ്ഞു. വോട്ട് ചോരിയടക്കമുള്ള ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ യുവത്വത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് ഫൈസല്‍ ബാഹസന്‍ ചഝണ്ടചക്കാട്ടി. സമീപകാലത്ത് തീവ്ര വലതുപക്ഷത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുന്ന പോരാട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഇടത് പക്ഷം ഏതൊരും ജനാധിപത്യ പോരാട്ടത്തിനും സുസജ്ജമാണെന്നും സതീഷ് വളവില്‍ വ്യക്തമാക്കി.

ന്യൂജെന്‍തലമുറയുടെ സാങ്കേതിക പരിജ്ഞാനവും കര്‍മ്മ ശേഷിയും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. ലഹരിയുപയോഗം പോലുള്ള അധാര്‍മിക പ്രവത്തനങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു ഒമര്‍ സയ്യിദ് ഓര്‍മ്മപ്പെടുത്തി. രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതില്‍ യുവത്വത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും പരസ്പരം സഹകരിക്കാവുന്ന കൂടുതല്‍ മേഖലകള്‍ യുവജന സംഘടനകള്‍ കണ്ടെത്തണമെന്നും ഫഹദ് ഷിയാസ് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര സമര പോരാട്ടങ്ങളിലും മുന്നോട്ടും സാമൂഹികമായ കര്‍ത്തവ്യത്തില്‍ വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നിരന്തരം നല്‍കിയ പാരമ്പര്യമാണ് ഇസ്ലാഹി പ്രസ്ഥാനത്തിനുള്ളതെന്ന് ഷാജഹാന്‍ ചളവറ പറഞ്ഞു. ഫോക്കസ് റിയാദ് ഡയറക്ടര്‍ ഷമീം വെള്ളാടത്ത് സ്വാഗതവും റഊഫ് പൈനാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top