Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പ്രവാസി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണം

റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഹ്രസ്വ ഇടവേളകളില്‍ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ യാദൃശ്ചികമായി അകപ്പെടുന്ന കേസുകളിലും തുടര്‍ന്നുന്നുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. കേസുകളില്‍ ലഭിക്കുന്ന തീയ്യതികളില്‍ എതിര്‍ ഭാഗം ഹാജരാകാതിരിക്കുന്ന സാഹചര്യങ്ങളില്‍ സമയത്തിനു പുറമെ സാമ്പത്തീക നഷ്ടവും നേരിടേണ്ടി വരുന്നു. ഇത് അവധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം വരെ സംഭവിക്കാനിടയാകുന്നു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ ലോകത്തെ പല രാജ്യങ്ങളിലും നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ത്യയിലും നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബിജു ഗോപി താല്‍ക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നൗഫല്‍ സിദ്ദീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സുരേഷ് പി വരവ് ചിലവ് കണക്കും, കേളി സെക്രട്ടറിയേറ്റ് അംഗം സുനില്‍ സുകുമാരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നൗഫല്‍ സിദ്ദീഖ്, സുരേഷ് പി, സെബിന്‍ ഇക്ബാല്‍, പ്രഭാകരന്‍ കണ്ടോന്താര്‍ എന്നിവര്‍ മറുപടി പറഞ്ഞു. മന്‍സൂര്‍, അബ്ദുല്‍ സലാം, അന്‍സാര്‍, സന്തോഷ് കുമാര്‍, മോഹനന്‍ മാധവന്‍, കമ്മൂ സലിം, മുഹമ്മദ് റാഫി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top