Sauditimesonline

riyadh doha
സൗദി-ഖത്തര്‍ ഹൈസ്പീഡ് ട്രൈന്‍; റിയാദില്‍ നിന്ന് ദോഹയിലെത്താന്‍ രണ്ട് മണിക്കൂര്‍

കേളി ഉമ്മുല്‍ ഹമാം; നൗഫലും ബിജുവും സാരഥികള്‍

റിയാദ്: കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫല്‍ സിദ്ദിഖ് (സെക്രട്ടറി), ബിജു ഗോപി (പ്രസിഡന്റ്), സുരേഷ് പി (ട്രഷറര്‍), ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ കലാം, കരീം അമ്പലപ്പാറ, വൈസ് പ്രസിഡന്റുമാരായി ജയരാജന്‍ എം.പി, അബ്ദുസലാം, ജോയിന്റ് ട്രഷറര്‍ വിപീഷ് രാജന്‍ എന്നിവരെ തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി അനില്‍ ഒ, അഷ്‌റഫ് എം പി, സന്തോഷ് കുമാര്‍, ജാഫര്‍ സാദിഖ്, അക്ബര്‍ അലി, നസീര്‍ എം, ജയന്‍ എന്‍.കെ, ഷാജി തൊടിയൂര്‍, മനു പത്തനംതിട്ട എന്നീ 17 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

നൗഫല്‍ സിദ്ദിഖ്, സുരേഷ് പി, ഷാജു ഭാസ്‌കര്‍, സ്റ്റിയറിങ് കമ്മറ്റി, ബിജു ഗോപി, ചന്ദ്ര ചൂഡന്‍, അനില്‍ കുമാര്‍ എന്നിവര്‍ പ്രസീഡിയം, സുധിന്‍ കുമാര്‍, നസീര്‍, ജയരാജ് രജിസ്‌ട്രേഷന്‍ കമ്മറ്റി, അബ്ദുല്‍ കലാം, ജയരാജ്, പാര്‍ത്ഥന്‍ മിനുട്‌സ് കമ്മറ്റി, അബ്ദുല്‍ സലാം, നസീര്‍, വിപീഷ് പ്രമേയം കമ്മറ്റി, ഷിഹാബുദ്ദീന്‍, ബെന്യാമിന്‍, മന്‍സൂര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റി എന്നിങ്ങനെ വിവിധ സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാര്‍ വളവില്‍, ഷാജി റസാഖ്, ബിജി തോമസ്, നസീര്‍ മുള്ളൂര്‍ക്കര, പ്രദീപ് ആറ്റിങ്ങല്‍, മധു പട്ടാമ്പി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷിഹാബുദ്ദീന്‍ കുഞ്ചീസ് ക്രഡന്‍ഷ്യല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ വീപീഷ് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ പുതിയ സെക്രട്ടറി നൗഫല്‍ സിദ്ദീഖ് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top