Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സുധാകര്‍ റെഡ്ഡിയും വാഴൂര്‍ സോമനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്ക്ക് നഷ്ടം

ദമ്മാം: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, വാഴൂര്‍ സോമന്‍ എം.എല്‍.എ എന്നിവരുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. തറവാട് റെസ്റ്റാറന്റ് ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം അധ്യക്ഷത വഹിച്ചു.

ആക്റ്റിങ് ജനറല്‍ സെക്രട്ടറി സജീഷ് പട്ടാഴി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അനുകരണീയമായ മാതൃക സൃഷ്ടിക്കുകയും സാധാരണക്കാര്‍ക്കൊപ്പം നിലനില്‍ക്കുകയും ചെയ്ത രണ്ടു ജനകീയ നേതാക്കളെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. ബിജു വര്‍ക്കി അനുശോചന പ്രമേയം അവതരിപ്പിച്ചു.

സമ്മേളനത്തിന് പ്രിജി കൊല്ലം സ്വാഗതവും സുനില്‍ വല്യാട്ട് നന്ദിയും പറഞ്ഞു. നിസ്സാം കൊല്ലം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, നന്ദകുമാര്‍, റിയാസ്, രഞ്ജിത, സംഗീത ടീച്ചര്‍, സാബു, തമ്പാന്‍ നടരാജന്‍, സിയാദ്, റഷീദ്, ബക്കര്‍, ഷിബു താഹിര്‍, സഹീര്‍ഷാ, ജോസ് കടമ്പനാട്, മുഹമ്മദ് ഷിബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top