
നജ്‌റാന്‍: അറേബ്യന്‍ രുചിപ്പെരുമ അടയാളപ്പെടുത്തിയ ‘മഞ്ചീസ് ഫ്രൈഡ് ചിക്കന്‍’ നജറാനിലെ അല്‍ അസാം മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലെ എട്ടാമത് ശാഖയാണ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്സി സിറ്റി ഫ്‌ളവര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമ്മദ്, സിറ്റി ഫ്‌ളവര്‍ നജ്‌റാന്‍ ഹൈപ്പര്‍ സൂപ്പര്‍വൈസര്‍ സനദ് മുഹമ്മദ് അല്‍ദോഷന്‍, അല്‍ അസ്സം മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബാന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്മിനിസ്‌ട്രേഷന്‍ മാനേജ്‌മെന്റ് അന്‍വര്‍ സത്താത്ത്, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് മഞ്ചീസ്, മാനേജര്‍ മുഹമ്മദ് അലി, സിജോ, സിറ്റി ഫ്‌ളവര്‍ മാനേജര്‍മാരായ ഷിന്റോ മോഹന്‍, അന്‍സാര്‍, സൗദി പൗര പ്രമുഖര്‍, നജറാനിലെ സാമുഹ്യ സാംസ്‌കാരിക രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ എന്നിവരുടെ സാന്നാധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഡബിള്‍ ഡിലൈറ്റ് കോംബോ, കോംബോ കിംഗ് ഡീല്‍ തുടങ്ങി ബര്‍ഗറിനും ബ്രോസ്റ്റഡിനും ഗ്രാന്റ് ഓപ്പണിംഗ് ഡിസ്‌കൗണ്ട് ലഭ്യമാണ്. നജറാന് പുറമേ യാമ്പു, ജുബൈല്‍, ദമ്മാം, റിയാദ് മന്‍ഫുഹ, റിയാദ് ബത്ഹ, ബുറൈദ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മഞ്ചീസ് ശാഖകളുണ്ട്. റിയാദ് ഉള്‍പ്പെടെ സൗദിയിലെ മറ്റ് നഗരങ്ങളില്‍ മഞ്ചീസ് രുചിക്കൂട്ട് പരിചയപ്പെടുത്താന്‍ കൂടുതല്‍ ശാഖകള്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






