
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഉന്നത തല വൈറസ് പ്രതിരോധ സമിതി. വൈറസ് ബാധ സംശയമുളളവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യം പൂര്‍ണമായും കൊവിഡ് 19 വൈറസ് വിമുക്തമാണ്. കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളാണ് രാജ്യം സ്വീകരിച്ചിട്ടുളളത്. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്കായി ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രത്യേകം മെഷീനുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. ഓരോ യാത്രക്കാരനെയും പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉന്നത തല പ്രതിരോധ സമിതി വ്യക്തമാക്കി.
ഏത് അടിയന്തിര സാഹചര്യം നേരിടാനും ആരോഗ്യ മന്ത്രായം സജ്ജമാണ്. ഇതിനായി വിവിധ പ്രവിശ്യകളിലായി രണ്ട് ഡസനിലധികം ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉന്നത തല പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധത്തിന് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഏകോപനം നടത്തുന്നുണ്ട്. എല്ലാ ദിവസവും സമിതി യോഗം ചേര്‍ന്ന് വിവരങ്ങള്‍ വിശകലനം ചെയ്യും. ഇതനുസരിച്ചാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നും ഉന്നത തല സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷ പരിഗണിച്ചാണ് ഉംറ തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ 3.6 ലക്ഷം തീര്‍ഥാടകരാണ് പുണ്യഭൂമിയിലുളളത്. ഇവര്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രാജ്യം വിട്ടുകൊണ്ടിരിക്കുകയാണ്.
കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നു മാസ്‌ക്, ടെക്‌സ്‌റ്റൈല്‍സ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി കസ്റ്റംസും അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






