Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പുറത്തിറക്കിയ ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ സൗദിതല പ്രകാശനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വ്വഹിച്ചു. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധീഖ് അഹ്മദ് ഏറ്റുവാങ്ങി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പത്രപ്രവര്‍ത്തകനും വാഗ്മിയുമായ സി.പി സെയ്തലവി ഹാഷിം എഞ്ചിനീയര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കിഴക്കന്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ക്കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം സൗദി കെ.എം.സ.സി ദേശീയ പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ പല ജനകീയ പദ്ധതികളുടേയും സൂത്രധാരകനും സംഘടനയുടെ ഭരണഘടന പരിഷ്‌കരണത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രയിനുമായിരുന്നു ഹാഷിം എഞ്ചിനീയറെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സൂചിപ്പിച്ചു.

അന്യരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും രാപകലില്ലാതെ ഓടിനടക്കുന്ന കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ഹാഷിം എഞ്ചിനീയര്‍ എന്നും ഒരു പ്രചോദന മായിരിക്കുമെന്നും പൊതു നന്മക്കായുള്ള ഈ ഓട്ടത്തില്‍ കെ എം സി സി യോട് ചേര്‍ന്നു നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡോ സിദ്ധീഖ് അഹമ്മദ്. പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനയേ സ്‌നേഹിച്ച പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെച്ച സൗമ്യനും നേതൃ ഗുണങ്ങളാല്‍ സമ്പന്നനുമായിരുന്നു ഹാഷിം എഞ്ചിനീയര്‍, തനിക്ക് ലഭിച്ച സൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടാതെ മറ്റുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനായുള്ള ഓട്ടത്തിലായിരുന്നു ജീവിതാന്ത്യം വരെ അദ്ദേഹമെന്നും സി.പി സെയ് തലവി ഓര്‍മ്മിപ്പിച്ചു, പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്ക് ആ ജീവിതത്തില്‍ നിന്ന് ഒത്തിരി പഠിക്കാനുണ്ടെന്നും ഈ ഓര്‍മ്മ പുസ്തകം ആ ദൗത്യം നിര്‍വ്വഹിക്കാന്‍ മാത്രം പ്രൗഢമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ഡോ. ടി.പി മുഹമ്മദ് പുസ്തകം അവതരിപ്പിച്ചു. സിദ്ധീഖ് പാണ്ടികശാല സംഘടനാ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. യാ ഹബീബി ഓര്‍മ്മപുസ്തകം ചീഫ് എഡിറ്റര്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ പുസ്തകം പിറന്ന നാള്‍ വഴികള്‍ സദസ്സുമായി പങ്കുവെച്ചു. അഹമ്മദ് പുളിക്കല്‍, അബ്ദുല്‍ ഹമീദ് കുണ്ടോട്ടി, പ്രദീപ് കൊട്ടിയം, കെ.എം ബഷീര്‍, സി.എച്ച് മൗലവി, സൈനുല്‍ ആബിദീന്‍ കുമളി എന്നിവര്‍ സംസാരിച്ചു. ഉപജീവനത്തിനായി ഗള്‍ഫിലേക്ക് കുടിയേറിയ ഒന്നാം തലമുറയുടെ വിസ്മൃതിയിലാണ്ടുപോയ ത്യാഗങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം പ്രവാസത്തെയും പ്രവാസ ലോകത്തെയും ഒപ്പം കെഎംസിസി എന്ന സംഘടനയേയും അടുത്തറിയാനും കൂടുതല്‍ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.

റഹ്മാന്‍ കാരയാട്, കബീര്‍ കുണ്ടോട്ടി, ഒ.പി ഹബീബ്, അമീറലി കൊയിലാണ്ടി, അബ്ദുല്‍ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട് എന്നിവര്‍ അതിഥികളെ സ്‌നേഹോപഹാരം നല്‍കി സ്വീകരിച്ചു. അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, അബ്ദുല്‍ കരീം ടി.ടി, ഖാദി മുഹമ്മദ്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, അന്‍സാരി നാരിയ, ഉമ്മര്‍ ഓമശ്ശേരി, ഇഖ്ബാല്‍ ആനമങ്ങാട്, സലാം ആലപ്പുഴ ഫൈസല്‍ കൊടുമ, ഹുസൈന്‍ കെ.പി വേങ്ങര, മുജീബ് കൊളത്തൂര്‍, സമദ് കെ.പി വേങ്ങര, അറഫാത്ത് ഷംനാട്, സാദിഖ് എറണാംകുളം, നിസാര്‍ അഹ്മദ്, സഫീര്‍ അച്ചു, ഷെരീഫ് പാറപ്പുറത്ത്, ജമാല്‍ മീനങ്ങാടി, നിസാര്‍ വടക്കും പാട്, ഫഹദ് കൊടിഞ്ഞി, ഷബ്‌ന നജീബ്, റൂഖിയ റഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബഷീര്‍ ബാഖവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസാധക സമിതി ജന കണ്‍വീനര്‍ ആലികുട്ടി ഒളവട്ടൂര്‍ സ്വാഗതവും പ്രവിശ്യ കെ.എം.സി.സി ട്രഷറര്‍ അഷ്‌റഫ് ഗസല്‍ നന്ദിയും പറഞ്ഞു. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top