Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

സാംസ്‌കാരിക തനിമ വിളംബരം ചെയ്ത് തൃശ്ശൂര്‍ സംഗമം

റിയാദ്: സാംസ്‌കാരിക തനിമ വിളംബരം ചെയ്ത് റിയാദില്‍ തൃശ്ശൂര്‍ സംഗമം-2025 വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടയ്മയാണ് പരിപാടി ഒരുക്കിയത്. വിവിധ കലാരൂപങ്ങള്‍, നാടന്‍പാട്ട്, പുലികളി എന്നി വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കളവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാം കണ്‍വീനര്‍ സോണര്‍ കൊടകര വിശദികരിച്ചു.

സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ ആവിര്‍ഭവ്, അനിര്‍വിന്യ എന്നിവരുടെ സംഗീത വിരുന്നാണ് കാണികളെ ആകര്‍ഷിച്ചത്. കരിങ്കാളി ഫെയിം ശ്രീകുമാറും ഗാനസന്ധ്യയ്ക്കു മികവു പകര്‍ന്നു. ഭൈമിസുബിനും ഹരിത അശ്വിന്‍ അവതാരകയായിരുന്നു. പരിപാടിയില്‍ മുതിര്‍ന്ന അംഗങ്ങളായ പദ്മിനി യു നായര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെ പൊന്നട അണിഞ്ഞു ആദരിച്ചു. സുധാകരന്‍ ചാവക്കാട്, ഡല്‍ഹി പബ്ബിളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെഹ്‌റാജ് മുഹമ്മദ് ഖാന്‍, മറിയം ഡിക്രൂസ്, സാറ സുല്‍ത്താന്‍, ഐഷ അജ്ഉം, പുഷ്പരാജ്, ഡോ. ജയചന്ദ്രന്‍, ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളി, ജയന്‍കൊടുങ്ങലൂര്‍, അനില്‍ മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ലിനോമുട്ടത്ത്, ഷാജി കൊടുങ്ങല്ലൂര്‍, ഡേവിഡ് മങ്ങാന്‍, കുമാര്‍ കിള്ളിമംഗലം, ബാബു നിസാര്‍, ബാബു രാമചന്ദ്രന്‍, ജിജു വേലായുധന്‍, അനില്‍ കുന്ദംകുളം, ജമാല്‍ ചിറക്കല്‍, ശശിധരന്‍ ചേലക്കര, രഘുനന്ദന്‍, ജയരാജ് വടക്കേകാട്, സുനില്‍ കൊടകര, ജാവേദ് അബ്ദുല്ല, ജോയ് എം എ,രതീഷ് രാംപാറമ്പില്‍, ധന്‍രാജ് കിള്ളിമംഗലം, ബാബു വര്‍ഗിസ്, ഗഫൂര്‍ ചന്ദ്രപ്പിന്നി, ജയശങ്കര്‍, സോണി പാറക്കല്‍, ഉണ്ണികൃഷ്ണന്‍,

രാജീവ്‌കോവത്, വിബിന്‍ തോട്ടത്തില്‍, ജോയ് ഔസേഫ്, ജോസഫ് പികെ, മുസ്തഫ പുനിലത്, അന്‍സായ് ഷൌക്കത്ത്, രമേശ് കരുവന്നൂര്‍, ആല്‍ബി ആന്റോ, അലി ദേശമംഗലം, രഞ്ജിത്ത്, അമ്പിളി അനില്‍, കിറ്റി ലിനോ, ഹസീന സലീം, എന്നിവര്‍ നേതൃത്യംനല്‍കി. സഗീര്‍ അന്താറതറ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ സൈഫ് റഹ്മാന്‍ നന്ദിയും പറഞ്ഞു,

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top