Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

എറണാകുളം വുമണ്‍സ് കളക്റ്റീവ് സൗദി ദേശീയ ദിനാഘോഷം

റിയാദ്: സൗദി ദേശീയ ദിനം എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) വുമണ്‍സ് വിങ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബത്ഹ അല്‍ ഫുത്തയിലെ അല്‍ വത്വന്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കോര്‍ഡിനേറ്റര്‍ സഫ്‌ന അമീര്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് നസ്രിയ ജിബിന്‍ അദ്ധ്യക്ഷത വഹിച്ചു.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെഹ്‌നാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. വിഷന്‍ 2030ന്റെ ഭാഗമായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുരോഗതിയിലേക്ക് കുതിക്കുന്ന സൗദി അറേബ്യ ഇന്ന് ലോകത്തിന് മുന്നില്‍ പുതിയൊരു മാതൃകയായി മാറുകയാണെന്ന് അവര്‍ പറഞ്ഞു.

ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഈ മഹത്തായ ദിനം രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും ഐക്യവും പുരോഗതി എന്നിവയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ബിന്‍സി ജാനിസ്, കാവ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗറീന്‍ ഹിലാല്‍, റസാന നബീല്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗദി ദേശീയ ഗാനം, കുട്ടികളുടെ ഫേസ് പെയിന്റിംഗ്, കുട്ടികളുടെ വിവിധ പരിപാടികള്‍ എന്നിവ അരങ്ങേറി.

എടപ്പാ പ്രസിഡന്റ് കരീം കാനാമ്പുറം, സെക്രട്ടറി സുഭാഷ് കെ അമ്പാട്ട്, ട്രെഷറര്‍ ഡൊമിനിക് സാവിയോ, ഭാരവാഹികളായ ഷുക്കൂര്‍ ആലുവ, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, ജിബിന്‍ സമദ് കൊച്ചി, അഡ്വ. അജിത്ഖാന്‍, കബീര്‍, അബ്ദുല്‍ വകീല്‍, ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂര്‍, അമീര്‍ കാക്കനാട്, നെജു കബീര്‍, മിനി വകീല്‍, സ്വപ്‌ന ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഉവൈസ്, അജീഷ് ചെറുവട്ടൂര്‍, സഹല്‍ പെരുമ്പാവൂര്‍, ഹിലാല്‍ ബാബു, അജ്‌നാസ് ബാവു, ഫാരിസ് ഖാലിദ്, നബീല്‍ കരീം, നസ്രിന്‍ റിയാസ്, റിസ്‌വാന ഫാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും ട്രഷറര്‍ ഡോ. അമൃത മേലേമഠം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top