
റിയാദ് :SMCK യുടെ ഓണാഘോഷം ‘ഓണം പൊന്നോണം 2025’ എന്ന പേരിൽ മലാസിലെ ചെറീസ് ൽ വെച്ച് നടന്നു. വൈസ് പ്രസിഡന്റ് ഷിജി ഫ്രാൻസിസ് ന്റെ അധ്യക്ഷതയിൽ കൂടിയ സംസ്‍കാരിക സമ്മേളനം ട്രഷറർ ബേബി തോമസ് സ്വാഗതം പറഞ്ഞു. ഓണാഘോഷം പ്രസിഡന്റ് റഫീഖ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ജിന്റോ തോമസ് നന്ദി പറഞ്ഞു.

സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ,ഡോക്ടർ റഷീദ്,ജനറൽ സെക്രട്ടറി ഫൈസൽ മുനീർ,വൈസ് പ്രസിഡന്റ് ജോണി തോമസ് ,ഡോമനിക് സാവിയോ (റിയാദ് ടാക്കിസ് ),ജോയിന്റ് സെക്രട്ടറി ആൻസൻ ജയിംസ്, എക്സിക്യൂട്ടീവ് ഭാരവാഹികൾ ആയ ജെയ്സൺ തോമസ്,രഞ്ജു പാടത്,ബിനോയ് ഉലഹന്നാൻ,അജീഷ് അശോക്, നിഷബെന്നി,ശോശാമ്മ ജിജിമോൻ,ജാസ്മിൻ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.റോണിജോസഫ്(മുഖ്യതിഥി)ക് ഉപഹാരം ശിഹാബ് കൊട്ടുകാട് നൽകി,നൗഷാദ്,ലാലിസജീവൻ, ശൈലജ,അൻജു,ഫൗസി,ജാൻസി, റിനുസ് റിണി,അബി,ലിജി,സുനിത,സൗമ്യ,ധന്യ നായർ,സുധിജോബിൻ, ബാബു ജോസഫ്,ദീപ,ഗായത്രി,തസ്‌ലിം എന്നിവർ പരിപാടികൾക് നേതൃത്വം കൊടുത്തു..
SMCK കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനെ ഏറെ ആകർഷകമാക്കി. ഷിജി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ലേഡീസ് വിങ് അവതരിപ്പിച്ച കൈകൊട്ടിക്കളി & ഫേഷൻ ഷോ,സ്റ്റാഫ് കളുടെ ഫ്യൂഷൻ ഡാൻസും സദസ്സിന് പുതിയ ദൃശ്യാനുഭവമായിരുന്നു. അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, പാട്ട്, കവിത എന്നിവ വളരെ ഹൃദ്യമായിരുന്നു.

ജിജി,റെജി,ജിനി, ജെയിൻ എന്നിവരുടെ നേതൃതത്തിൽ പൂക്കളം ഒരുകി.സത്താർ&ടീം (ഓർക്കസ്ട്രാ), റിയാദ് ബീറ്റ്സ് ടീം ന്റെ മാവേലി, പുലികളി, ചെണ്ട മേളം പ്രകടനവും എല്ലാവരും വളരെയധികം ആസ്വദിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






