Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

നാരായണന്‍ അണ്ണഞ്ചേരിക്ക് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് യൂണിറ്റ് അംഗം നാരായണന്‍ അണ്ണഞ്ചേരിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 38 വര്‍ഷമായി സൗദി അറേബ്യയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന നാരായണന്‍ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ സ്വദേശിയാണ്. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, മലാസ് രക്ഷാധികാരി സെക്രട്ടറി സുനില്‍കുമാര്‍, മലാസ് ഏരിയ സെക്രട്ടറി സുജിത്ത്, മലാസ് ഏരിയ പ്രസിഡന്റ് സമീര്‍, ന്യൂസനയ്യ ഏരിയ സെക്രട്ടറി ജോയ് തോമസ്, സനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മുകുന്ദന്‍, അന്‍വര്‍, ഇ കെ രാജീവ്, മാലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ അജ്മല്‍, നാരായണന്‍, രതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങള്‍ നാരായണന് സമ്മാനിച്ചു. ജോയിന്റ് സെക്രട്ടറി ഉനൈസ്ഖാന്‍ സ്വാഗതം പറഞ്ഞു. നാരായണന്‍ ചടങ്ങിന് നന്ദിപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top