Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

മാസ് റിയാദ് ഓണാഘോഷവും കുടുംബ സംഗമവും

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് 16 സുല്‍ത്താന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവര്‍ത്തകരും കുടുംബാഗങ്ങളും സംബന്ധിച്ചു.

കുടുംബ സംഗമത്തില്‍ പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഉമ്മര്‍ മുക്കം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഷ്‌റഫ് മേച്ചേരി, ജബ്ബാര്‍ കക്കാട്, ഫൈസല്‍ കക്കാട്, യൂസഫ് പി.പി, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് സി.കെ,സലാം പേക്കാടന്‍, അഫീഫ് കക്കാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറര്‍ഫൈസല്‍ എ.കെ നന്ദിയും പറഞ്ഞു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹാറൂണ്‍ കാരക്കുറ്റി, അലി പേക്കാടന്‍, നാസര്‍ പുത്തന്‍, റഫീഖ് എരഞ്ഞിമാവ്, ഷംസു കക്കാട്, റസാഖ് കക്കാട്, നിയാസ് ഒ.പി, ജലീല്‍ കക്കാട്, നൗഷാദ് കുയ്യില്‍ എന്നിവര്‍ സമ്മാനിച്ചു. സത്താര്‍ മാവൂരിന്റെ നേതൃത്വത്തില്‍ നടന്ന ഗാന വിരുന്നില്‍ ഹാരിസ് പട്ടുറുമാല്‍, ആബിദ് പൊന്നാനി, കബീര്‍ എടപ്പാള്‍, രാജി തിരുവനന്തപുരം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷാജു കെ.സി, സഫറുള്ള കൊടിയത്തൂര്‍,ഷമീല്‍ കക്കാട്, അസീസ് ടി.പി, മുനീര്‍ കക്കാട്, മുജീബ് കണക്കഞ്ചേരി, വിനോദ് നെല്ലിക്കാപറമ്പ്, നസീര്‍പി.പി,ഷംസു പിവി, നാസര്‍ ഗോശാലക്കല്‍, ഫറാസ്, തുടങ്ങിയവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top