
റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ അഞ്ചുപേര്‍ക്ക് കൊവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നു കുവൈത് വഴി വന്ന പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യക്കും അണുബാധ പകര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം കൊറോണ ബാധിച്ച സ്വദേശിയോടൊപ്പം ഒരേ വാഹനത്തില്‍ സഞ്ചരിച്ചയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് ബഹ്‌റൈന്‍ വഴിയാണ് സൗദിയിലെത്തിയ്ത്. ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇവര്‍ അധികൃതരില്‍ നിന്നു മറച്ചുവെച്ചിരുന്നു. മാര്‍ 5 വരെ സൗദിയില്‍ അഞ്ച് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇറാന്‍ സന്ദര്‍ശിച്ചവരാണ്.
ശാസ്ത്രീയമായ നിരീക്ഷണവും പകര്‍ച്ചവ്യാധിക്കെതിരെ സ്വീകരിച്ച നടപിെകളുടെ ഫലവുമാണ് കൂടുതല്‍ ആളുകളിലേക്ക് പകരുന്നതിന് മുമ്പ് ഇവര്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കാന്‍ കഴിഞ്ഞത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധന പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഫലം പുറത്തുവിടുമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ശ്രോതസ്സുകളും ഉപയോഗിച്ച് ബോധവത്ക്കരണം നടത്തുന്നുണ്ട്. 937 എന്ന നമ്പറില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ ഉപദേശവും ലഭ്യമാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിവരം ശേഖരിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






