Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘കോഴിക്കോടന്‍സ്’ ശിശുദിനാഘോഷം

റിയാദ്: കോഴിക്കോട് കൂട്ടായ്മ ‘കോഴിക്കോട്ന്‍സ്’ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ സര്‍ഗ വൈഭവം കണ്ടെത്താനും ആത്മവിശ്വാസം വളര്‍ത്താനും വിവിധ പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. ചിത്ര രചന, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

സീനിയര്‍ വിഭാഗം ചത്ര രചനയ്ക്കു ‘സൗദി വിഷന്‍ 2030; സ്വപനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്’, ‘മാന്ത്രിക ഉദ്യാനം’ എന്നീ വിഷയങ്ങളിലായിരുന്നു മത്സരം. ജൂനിയര്‍ വിഭാഗത്തില്‍ ‘കുടുംബത്തോടൊപ്പം ഒരുദിനം’, ‘കടല്‍ക്കീഴിലെ ജീവിതം’ എന്നിവയായിരുന്നു വിഷയം. ‘സുസ്ഥിര ഭാവിക്കായി സുസ്ഥിര ജീവിതം’ ‘ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ലോക യാത്ര’ എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഉപന്യാസ രചന. മത്സര ഫലങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top