Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘കൃപ’ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: കൃപ മുന്‍ ചെയര്‍മാനും സാമഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം രണ്ടാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. നേതൃ പാടവം പ്രവാസ ലോകത്തിന് ഗുണം ചെയ്യുന്ന തരത്തില്‍ മൂന്നു പതിറ്റാണ്ടു സമര്‍പ്പിച്ച നിസ്വാര്‍ത്ഥ സേവകനായിരുന്നു സത്താര്‍ കായംകുളമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ ആദ്യക്ഷത വഹിച്ചു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയ സത്താര്‍ കായംകുളം സ്മാരക സ്‌ക്കോളര്‍ഷിപ് പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം സിറ്റി ഫഌവര്‍ മാനേജിങ് ഡയറക്ടര്‍ ടി എം അഹ്മദ് കോയ നിര്‍വഹിച്ചു.

സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, മിഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഹ്മാന്‍ മുനമ്പത്ത്, സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, കഌറ്റസ്, മധു പട്ടാമ്പി, റഫീഖ് മഞ്ചേരി, എം സാലിഹ്, സുധിര്‍ കുമ്മിള്‍, കഌറ്റസ്, സുരേഷ് ശങ്കര്‍, സലിം അര്‍ത്തിയില്‍, ഗഫൂര്‍ കൊയിലാണ്ടി, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍, ഷംനാദ് കരുനാഗപ്പള്ളി, നാസര്‍ വലപ്പാട്, നിസാര്‍ മൈത്രി, നിഹാസ് പാനൂര്‍, സലിം വാലിലപ്പുഴ, ഖാന്‍ പത്തനാപുരം, അലക്‌സ് കൊട്ടാരക്കര, ബിനോയ് മത്തായി, നവാസ് വല്ലാറ്റില്‍, മജീദ് പൂളക്കാടി, പീറ്റര്‍ വര്‍ഗീസ്, സലിം സഖാഫി, മജീദ് പതിനാറുങ്കല്‍, സൈഫ് എടപ്പാള്‍, ജിബിന്‍ സമദ്, പി ബി ഷാജി കൊച്ചിന്‍, ഷാനവാസ്, സിയാദ് വര്‍ക്കല, സനല്‍ ഹരിപ്പാട്, ഷിറാസ്, യാസിര്‍ കൊടുങ്ങല്ലൂര്‍, കൃപ ചെയര്‍മാന്‍ ഷൈജു നമ്പലശേരി, ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ്,പി കെ ഷാജി, സൈഫ് കായംകുളം, നൗഷാദ് യാക്കൂബ്, ഷാജഹാന്‍ മജീദ്, ദേവദാസ് ഈരിക്കല്‍, ബഷീര്‍ കോയിക്കലേത്ത് എന്നിവര്‍ പ്രസംഗിച്ചു.

രഞ്ജിത്ത്, അല്‍താഫ്, സമീര്‍ റൈബോക്, ഷംസ് വടക്കേതലക്കല്‍, സുധിര്‍ മജീദ്, റഷീദ്‌ചേരാവള്ളി, അമീന്‍ ഇഖ്ബാല്‍, നിറാഷ്, സുനിര്‍, മിദ്‌ലാജ്, നിസാം കായംകുളം, ഖൈസ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ അബ്ദുല്‍ ഹക്കിമിന് ഷൈജു നമ്പലശേരി, ഇസ്ഹാഖ് ലവ്‌ഷോര്‍ എന്നിവര്‍ മൊമെറ്റോ സമ്മാനിച്ചു. മലേഷ്യയില്‍ ഉപരിപഠനത്തിനു പോകുന്ന ആഖിഫ് ഷാജിക്ക് ഡോ0 അബ്ദുള്‍ഹക്കിം മെമെന്റോ കൈമാറി. പ്രാഗ്രാം കോഡിനേറ്റര്‍ ഷെബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും സ്‌കോളര്‍ഷിപ്പ് കണ്‍വീനര്‍ കെ ജെ അബ്ദുല്‍ റഷീ ദ്നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top