
റിയാദ്: തൃശൂര്‍ ജില്ലാ സൗഹൃദവേദി സൗഹൃദ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. അംഗത്വ കാമ്പയിനും ആരംഭിച്ചു. റിയാദ് എക്സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണം കണ്‍വീനര്‍ ശരത് ജോഷി നിര്‍വഹിച്ചു. ഇരിഞ്ഞാലക്കുട സ്വദേശി ആഷിക്ക് ഏറ്റുവാങ്ങി.

അംഗങ്ങളുടെ മക്കളുടെ വിവാഹ സമ്മാനങ്ങള്‍ നവ വധു ഫാത്തിമ റഷീദിന് വേണ്ടി പിതാവ് റഷീദിന് മുന്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ കാരേക്കാട്ടും അഫ്നാനുള്ള സമ്മാനം പിതാവ് ഷഫീക് മുഹമ്മദിന് കുടുംബ സുരക്ഷാ ചെയര്മാന് സുരേഷ് തിരുവില്വാമലയും സമ്മാനിച്ചു.

മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍, ഫോര്‍ക ചെയര്മാന് റഹ്മാന് മുനമ്പത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശരത് ജോഷി, സൂരജ് കുമാര്‍, ധനഞ്ജയകുമാര്‍, പങ്കജാക്ഷന്, അഷ്റഫ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ബാബു പൊറ്റേക്കാട് സ്വാഗതവും ഷാഹിദ് അറക്കല്‍ യോഗത്തിന് നന്ദിയും പറഞ്ഞു.

ചിലങ്ക നൃത്തവിദ്യാലയം, ഭാവാര്ച്ചന ഡാന്‍സ് അക്കാദമി, തറവാട് കുടുംബ കൂട്ടായ്മ എന്നിവിടങ്ങളിലെ കുട്ടികള്‍ തിരുവാതിര, കഌസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫോക് ഡാന്‍സ് എന്നിവ അവതരിപ്പിച്ചു. സൗഹൃദവേദി അംഗങ്ങളായ നമസ്തേ സന്തോഷ്, ദിവ്യ പ്രശാന്ത്, കീര്‍ത്തി രാജന്, വിഷ്ണു, ജീവന്, ലേഖ, ജാവേദ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. അക്ഷിക മഹേഷ് വാര്യര്‍ അവതാരിക ആയിരുന്നു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






