Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘ആര്‍പ്പോ’ ആഘോഷമൊരുക്കി കേളി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഒലയ ഏരിയ ‘ആര്‍പ്പോ-2025” ഓണാഘോഷം സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ അല്‍ മഹാ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. ഓണം കഴിഞ്ഞെങ്കിലും പ്രവാസികളുടെ ഒരുമയും ഓര്‍മ്മകളും സമ്മാനിച്ച് മാവേലിയും പൂക്കളവും ശിങ്കാരി മേളവും തിരുവാതിരയും അരങ്ങേറി. കലാഭവന്‍ നസീബിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡി, റിയാദ് കിതാബ് ബാന്‍ഡിന്റെ ഗാനമേള, ഡിജെ റോബിന്‍ അവതരിപിച്ച ഡിജെ നൈറ്റ് എന്നിവ ഓണാഘോഷങ്ങളെ വര്‍ണാഭമാക്കി. വിഭവ സമൃദ്ധമായ ഓണ സദ്യയും കേളി അംഗങ്ങളുടേയും കുട്ടികളുടേയും, കുടുംബവേദി അംഗങ്ങളുടേയും വിവിധകലാ കായിക മത്സരങ്ങളും ഒരുക്കിയിരുന്നു.

കേളി അംഗങ്ങളും റിയാദിലെ വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളി സമൂഹവും കുടുംബങ്ങളും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. കവയത്രി ഷിംന സീനത്ത് ഉദ്ഘാടനം ചെയ്തു. പുഷ്പരാജ്, കേളി മുഖ്യ രക്ഷാധികാരി കെപിഎം സാദിഖ്, പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ടിജെ, രക്ഷാധികാരി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട്, ഒലയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ജവാദ് പരിയാട്ട്, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, കുടുംബ വേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍, ബോളിവുഡ് റെസ്‌റ്റോറന്റ് പ്രധിനിധി റസാക്ക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബോളിവുഡ് പ്രതിനിധിക്കുള്ള ഉപഹാരം കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് സമ്മാനിച്ചു. കായിക പരിപാടിയിലെ വിജയികള്‍ക്കും ഉപഹാരം സമ്മാനിച്ചു. കായിക മത്സരങ്ങള്‍ക്ക് ഷമീം മേലേതിലീം കലാപരിപാടികള്‍ക്ക് തഷിന്‍ ഹനീഫയും നേതൃത്വം നല്‍കി. ഏരിയാ ആക്ടിംഗ് സെക്രട്ടറി മുരളി കൃഷ്ണന്‍ സ്വാഗതവും. സംഘാടക സമതി കണ്‍വിനര്‍ ലബീബ് മഞ്ചേരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top