Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഇസ്‌കാന്‍ ഇസ്‌ലാഹി സെന്റര്‍; അമീര്‍ ബാബു പ്രസിഡന്റ്

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഇസ്‌കാന്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അമീര്‍ സാബു (പ്രസിഡന്റ്), മുനീര്‍ കണ്ണൂര്‍, റിസ്‌വാന്‍ മാംഗ്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍) സാജിദ് കാഞ്ഞങ്ങാട് (സെക്രട്ടറി), ഫസ്‌വീഹ്, മിസ്അബ് (ജോയിന്റ് സെക്രട്ടറിമാര്‍) ജലീല്‍ തൃശ്ശൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

കേന്ദ്ര കൗണ്‍സിലര്‍മാരായി ജലീല്‍ തൃശ്ശൂര്‍, മിസ്അബ് എന്നിവരെയും വിവിധ വകുപ്പ് ഭാരവാഹികളായി നിഷാദ് കോഴിക്കോട്, അന്‍സാര്‍ അലി ആലുവ (ക്യുഎച്ച്എല്‍സി), റിസ്‌വാന്‍ മാംഗ്ലൂര്‍, ഹബീബ് കുനിയില്‍, മുനീര്‍ കണ്ണൂര്‍, സിദ്ദീക് കണ്ണൂര്‍ (ദഅവ ആന്റ് ജാമിയ അല്‍ ഹിന്ദ്), ഷാനവാസ് (നിച്ച് ഓഫ് ട്രൂത്ത് ആന്റ് പബ്ലിക്കേഷന്‍), റിംഷാദ്, ശാരിക് (സോഷ്യല്‍ വെല്‍ഫെയര്‍), ഫസ്‌വീഹ് (ക്രിയേറ്റിവ് ഫോറം), ജലീല്‍ തൃശ്ശൂര്‍ (ഐടി) മിസ്അബ്, അബ്ദുല്‍ റൗഫ്, മജ്‌റൂഫ് (യൂത്ത് വിംഗ്) എന്നിവാണ്.

ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍ മുജീബ് പൊകോട്ടൂര്‍, ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി, ദഅവ കണ്‍വീനര്‍ അബ്ദുല്ല അല്‍ ഹികമി, ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് അമീര്‍ സാബു, സെക്രട്ടറി സാജിദ് കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top