
റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി മലസ് സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഒന്‍പത് അംഗ സെക്രട്ടറിയേറ്റും പതിനെട്ട് അംഗ എക്‌സിക്യൂട്ടീവും രൂപഛശരിച്ചു. ഷാഫി എസ്.എം. (പ്രസിഡന്റ്), ഹനീഫ് കുറ്റിപ്പുറം, അഷറഫ് കെ. ബേപ്പൂര്‍, അഷ്‌റഫ് മൊയ്തീന്‍ (വൈസ് പ്രസിഡന്റുമാര്‍), മാഹിന്‍ അല്‍ റഷീദ് (സെക്രട്ടറി), അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഷുക്കൂര്‍, മുഖ്‌സിത് (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് മുസ്തഫ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. പുതിയ യൂത്ത് വിങിനും രൂപം നല്‍കി.

നസീഹ് അബ്ദുല്‍ റഹ്മാന്‍, ജംഷാദ് അബ്ദുര്‍റഹ്മാന്‍, അബ്ദുന്നിസ്സാര്‍, മുഖ്‌സിത്, അനസ് കെ. ടി. എന്നിവരാണ് കേന്ദ്ര കൗണ്‍സിലര്‍മാര്‍. വിവിധ വിങ് ഭാരവാഹികളായി മുഖ്‌സിത്, അബ്ദുല്‍ ഷുക്കൂര്‍, നിശാജ് എം. (ക്യുഎച്ച്എല്‍സി), അഷ്‌റഫ് മൊയ്തീന്‍, ഷഫീക്കുല്‍ ഫാരിസ് (ദഅവ ആന്റ് ജാമിയ അല്‍ ഹിന്ദ്), ഹനീഫ് കുറ്റിപ്പുറം, സലിം തെക്കേവളപ്പില്‍, ആരിഫ് ഖാന്‍ (നിച്ച് ഓഫ് ട്രൂത് ആന്റ് പബ്ലിക്കേഷന്‍), ആഷിക് അഹമ്മദ്, ആരിഫ്ഖാന്‍ മടവൂര്‍, (യൂത്ത് ദഅവ), റംസീന്‍, ആഷിക് എം. (എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍), ജംഷാദ് അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ റഷീദ് (സോഷ്യല്‍ വെല്‍ഫെയര്‍), അഷ്‌റഫ് ബേപ്പൂര്‍, മുഹമ്മദ് സാജിദ്, മുഹമ്മദ് നിസാര്‍, അജ്മല്‍ അബൂബക്കര്‍ (ക്രിയേറ്റിവ് ഫോറം), അബ്ദുന്നിസ്സാര്‍, റിയാസ് കനിയന്‍ (പീസ് റേഡിയോ) എന്നിവരെയും തെരെഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി, അനീസ് പി.വി. എന്നിവര്‍പ്രസംഗിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






