
റിയാദ്: രാജ്യത്തു ഓരോ ദിവസവും ഭീതിയും വെറുപ്പും വര്‍ധിച്ചുവരുകയാണെന്നു ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം. സമൂഹത്തില്‍ ഛിദ്രത വളര്‍ത്തി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം ഇന്ത്യയുടെ ഭാവിയ്ക്ക് ഭീഷണിയാണ്. അക്രമികളെ തലോടുകയും ഇരകളെ വേട്ടയാടുകയും ചെയ്യുന്ന ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ‘വെനീസ് റഹ്മ’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സമുദായം രാഷ്ട്രീയം യുവത’ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ബഷീര്‍ കോയിക്കലേത് അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയമാണ് രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ജെന്‍-സി കാലത്ത് യുവ തലമുറ അരാഷ്ട്രീയവാദികളായി മാറുന്നതിനെതിരെ ബോധവത്ക്കരണം ആവശ്യമാണെന്ന് കേളി കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയാണ് രാജ്യത്തിന്റെ സൗന്ദര്യം. അതു നിലനില്‍ക്കുമ്പോള്‍ മാത്രമേ രാജ്യത്ത് സമാധാനവും സമ്പത്‌സമൃദ്ധിയും ഉണ്ടാവുകയുളളൂ. ഇതു ഭരണഘടന വിഭാവന ചെയ്യുന്നുണ്ട്. അതു സംരക്ഷിക്കാന്‍ രാഷ്ട്രീയ അവേബാധമുളള യുവത വളര്‍ന്നു വരണമെന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

അഡ്വ. എല്‍.കെ. അജിത്, ഐ.എസ്.എം സംസ്ഥാന ജന. സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, ഇന്ത്യ മീഡിയ ഫോറം പ്രതിനിധി വി.ജെ. നസ്‌റുദീന്‍, ഐ.സി.എഫ് പ്രതിനിധി ജാബിര്‍ അലി പത്തനാപുരം, വെല്‍ഫെയര്‍ റിയാദ് പ്രോവിന്‍സ് പ്രസിഡന്റ് ബാരിഷ് ചെമ്പക്കശ്ശേരി, ഒ.ഐ.സി.സി നാഷണല്‍ കമ്മറ്റി സെക്രട്ടറി റിയാദ് കെഎംസിസി ആക്ടിങ് സെക്രട്ടറി സത്താര്‍ താമരത്ത്, കായംകുളം പ്രവാസി അസോസിയേഷന്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാകര, അഷ്‌റഫ് തങ്ങള്‍, സത്താര്‍ താമരത്ത് എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. സിയാദ് കായംകുളം സ്വാഗതംവും ഹാരിസ് താമരക്കുളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






