Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

അലിഫ് പ്രീമിയര്‍ ലീഗ്; ക്രസന്റ് ഈഗിള്‍സിന് കിരീടം

റിയാദ്: ഒന്നാമത് അലിഫ് പ്രീമിയര്‍ ലീഗ് സീനിയര്‍ വിഭാഗത്തില്‍ ക്രസന്റ് ഇഗ്ള്‍സിന് കിരീടം. ഒവൈസിസ് ലയനെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നേട്ടം. ജൂനിയര്‍ വിഭാഗത്തില്‍ ഒവൈസിസ് ലയനെ തോല്‍പ്പിച്ച് ഡെസേര്‍ട്ട് ഫാല്‍ക്കണും ചാമ്പ്യന്മാരായി. ജൂനിയര്‍, സീനിയര്‍ കാറ്റഗറികളില്‍ എട്ടു ടീമുകളിലായി 100 താരങ്ങള്‍ മത്സരത്തില്‍ ബൂട്ടണിഞ്ഞു. എപിഎല്‍ അലിഫ് അലുംനൈ മുഹമ്മദ് ഫാദില്‍ ലുഖ്മാനും മുഹമ്മദ് ഷാമിലും ചേര്‍ന്ന് ടൂര്‍ണമെന്റ് കികോഫ് ചെയ്തു.

സീനിയര്‍ വിഭാഗത്തില്‍ അമീന്‍ ബാദുഷയെ മികച്ച താരമായും, മികച്ച ഡിഫന്‍ഡറായി ഷാദിന്‍ ബഷീറിനെയും മികച്ച ഗോള്‍ കീപ്പറായി മുഹമ്മദ് റഫാന്‍ ഹമീദിനേയും തിരഞ്ഞെടുത്തു. റിസ്‌വിന്‍ റേഷിക്കാണ് ടോപ് സ്‌കോറര്‍.

ജൂനിയര്‍ വിഭാഗത്തില്‍ സിയാന്‍ അബ്ദുല്‍ ഖാദറിനെ മികച്ച താരമായും മികച്ച ഡിഫന്‍ഡറായി മുഹമ്മദ് ഇര്‍ഫാനേയും ഗോള്‍കീപ്പറായി മുഹമ്മദ്ബ്‌നു മുദ്ദസറിനെയും തെരഞ്ഞെടുത്തു. അര്‍ഹാനാണ് ടോപ് സ്‌കോറര്‍.

അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, അഷ്‌റഫ് അലി, യൂസുഫ് ഉസ്മാന്‍, നസീര്‍ സ്‌റ്റൈലോ, വിവിധ ടീമുകളുടെ മാനേജര്‍മാര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍വിതരണംചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top