Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സ്ഥാനാര്‍ത്ഥിത്വം ഒഐസിസി പ്രവര്‍ത്തകര്‍ക്കുളള അംഗീകാരം: ടി സിദ്ദീഖ് എംഎല്‍എ

റിയാദ്: തിരഞ്ഞെടുപ്പില്‍ ഒഐസിസി മുന്‍ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രാധാന്യം കേരളത്തില്‍ എല്ലായിടത്തും ലഭിച്ചിട്ടുണ്ടെന്ന് അഡ്വ. ടി. സിദ്ധീക് എംഎല്‍എ. ഒഐസിസി പ്രവര്‍ത്തകര്‍ക്കു കെപിസിസി അനല്‍കിയ അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ടെലിഫോണില്‍ ഉദ്ഘാടനം ചെആ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കൊണ്ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ. ജനീഷും ടെലിഫോണില്‍ കണ്‍വന്‍ഷനെ അഭിസംബോധന ചെആതു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശബരിമല കൊള്ള, അഴിമതി, സ്വജനപക്ഷപാതം, പാലീസ് അതിക്രമം, പീഡന കേസുകളില്‍ പ്രതികള്‍ക്കു ലഭിക്കുന്ന ഭരണകൂട ഒത്താശ, പിന്‍വാതില്‍ നിയമനങ്ങള്‍, വര്‍ഗീയതയുമായി സമരസപ്പെടുന്ന സര്‍ക്കാര്‍ സമീപനം എന്നിവയെല്ലാം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നന്നു അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ യുഡിഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കുന്നതിന് ഒഐസിസി പ്രചാരണം നടത്തും. സ്ഥാനര്‍ത്ഥിക ഒഐസിസി സഹപ്രവര്‍ത്തകര്‍ക്കു സഹായ സഹകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി കോര്‍ഡിനേറ്ററും ഗ്ലോബല്‍ അംഗവുമായ നൗഫല്‍ പാലക്കാടന്‍ പറഞ്ഞു.

യോഗത്തിന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശനികടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍, മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കരീം കൊടുവള്ളി,അമീര്‍ പട്ടണം, ജോണ്‍സണ്‍, ഹകീം പട്ടാമ്പി, ജില്ല കമ്മിറ്റി ഭാരവാഹികളായ ഷബീര്‍ വരിക്കപ്പള്ളി, ഷാജി മഠത്തില്‍, ബഷീര്‍ കോട്ടയം, റിജോ ഡോമിനിക്, നാസര്‍ വലപ്പാട്, ഒമര്‍ ശരീഫ്,മുത്തു വയനാട്,മൊയ്ദീന്‍ പാലക്കാട്, സന്തോഷ് ബാബു, ഷറഫ് ചിറ്റന്‍, രാജൂ തൃശൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, വി. ജെ. നസറുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് സ്വാഗതവും ഷഹീര്‍ പാലക്കാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top