Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചരിത്രം പഠിക്കണം; ഫാഷിസം നേരിടാന്‍ ജനാധിപത്യം ശക്തിപ്പെടണം: ആലങ്കോട് ലീലാകൃഷ്ണന്‍

റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കിയിട്ടില്ലെന്ന് പറയുന്നതെന്ന് സിപിഐ സഹയാത്രികനും യുവകലാ സാഹിതി പ്രസിഡന്റുമായ ആലങ്കോട് ലീലാ കൃഷ്ണന്‍. ഇന്ത്യയില്‍ ലക്ഷണമൊത്ത ഫാഷിസമാണുളളത്. പഠിക്കുന്നവര്‍ക്ക് അതു മനസ്സിലാകും. പലരും ഭയപ്പെട്ടു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്യന്‍ ഫാഷിസം രണ്ട് ലോക മഹായുദ്ധങ്ങളുടെ ഇടവേളകളില്‍ താല്‍ക്കാലികമായി സംഭവിച്ചതാണ്. മുസോളിനി, ഹിറ്റ്‌ലര്‍ എന്നിവരുടെ ഫാഷിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് ആഴമേറിയ അടിവേരുകളില്ല. എന്നാല്‍ ഇന്ത്യന്‍ ഫാഷിസം ബ്രാഹ്മണ മതങ്ങള്‍ ബുദ്ധനെ തോല്‍പ്പിച്ച കാലം മുതല്‍ വേരൂന്നിയ സവര്‍ണ ഫാഷിസമാണ്. സഹസ്രാബ്ദങ്ങളായി തണുത്തു കിടക്കുന്ന ഇതിന്റെ അടിസ്ഥാനം ചാതുര്‍വര്‍ണ്യമാണ്. സവര്‍ണ ഫാഷിസത്തെ തോല്‍പ്പിച്ചതില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നാഷണല്‍ കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്താനങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും പങ്കുണ്ട്. എന്നാല്‍ ചരിത്രം പഠിക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ ഫാഷിസം താല്‍ക്കാലികമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നതെന്ന് അദ്ദേസഹം കുറ്റപ്പെടുത്തി.

നൂറുകൊല്ലം പ്രവര്‍ത്തിച്ചതിന്റെ ഇരട്ടി ശക്തിയിലാണ് അടുത്ത 10 വര്‍ഷം സവര്‍ണ ഫാഷിസം പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഫാഷിസത്തെ തോല്‍പ്പിക്കാന്‍ ഫിഷിസത്തിന് കഴിയില്ല. ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് പരിഹാരമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top