
റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ക്യാരം ടൂര്‍ണമെന്റില്‍ ഫഹദ് പന്നിയങ്കര, ഫൈസല്‍ വണ്ടൂര്‍ ടീം ജേതാക്കളായി. രണ്ടാം സ്ഥാനം അജിത് കോഴിക്കോട്, ശരീഫ് വയനാട് ടീം നേടി. അമാനുള്ള കോടശ്ശേരി, മുത്തു പാണ്ടിക്കാട് ടീമിനാണ് മൂന്നാം സ്ഥാനം. ടൂര്‍ണമെന്റ് അല്‍ മദീന റീജിയണല്‍ ഡയരക്ടര്‍ സലിം വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അന്‍വര്‍ യൂനുസ് ആമുഖം പറഞ്ഞു. മത്സരങ്ങളുടെ മാര്‍ഗനിര്‍ദേശം ഉപദേശസമിതി അംഗം ഡൊമിനിക് സാവിയോ വിശദീകരിച്ചു. മത്സരങ്ങള്‍ നൗഷാദ് പള്ളത്ത്, സജീര്‍ സമദ്, സിജു ബഷീര്‍, നിസാര്‍ പല്ലികശ്ശേരില്‍, ഷമീര്‍ കല്ലിങ്ങല്‍, രതീഷ് നാരായണന്‍, രാഹുല്‍ പൂക്കോടന്‍, ബാബു കണ്ണോത്, നസീര്‍ അബ്ദുല്‍ കരീം, ബാലഗോപാലന്‍, സോണി ജോസഫ്, ഹരി കായംകുളം, ഉമറലി അക്ബര്‍ എന്നിവര്‍ നിയന്ത്രിച്ചു.

32 ടീമുകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ മികച്ച ടീമായി ഫഹദ് ഫൈസല്‍ ടീമിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരനുള്ള ട്രോഫി ആഷിഫ് തങ്ങള്‍ നേടി. പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ഫാറൂഖ് കൊവ്വല്‍ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി എംഎഫ്‌സി ബ്രോസ്റ്റഡ് മാനേജര്‍ ജസ്‌നയും ക്യാഷ് പ്രൈസ് ഫേവറിറ്റ് ജുനൈദും നല്‍കി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഷബീബ് സലോമിയും ക്യാഷ് പ്രൈസ് രാജന്‍ മുസ്‌കനും സമ്മാനിച്ചു മികച്ച ടീമിനുള്ള ഉപഹാരം ഫോണ്‍ ഹൗസ് മാനേജര്‍ റമീസും മികച്ച കളിക്കാരനു ബഷീര്‍ കരോളവും ഷമ്മാസും സമ്മാനിച്ചു.

ഉപദേശകസമിതി അംഗം നൗഷാദ് ആലുവ, ബാസില്‍ (അല്‍മദീന) വൈസ് പ്രസിഡന്റ് സനു മാവേലിക്കര, കോഡിനേറ്റര്‍ ഷൈജു പച്ച, മീഡിയ കണ്‍വീനര്‍ എടവണ്ണ സുനില്‍ ബാബു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ജോയിന്റ് ട്രഷറര്‍ പ്രദീപ് കിച്ചു നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






