Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ശ്രീനിവാസന്‍ സാധാരണക്കാരുടെ ജീവിതം സിനിമയാക്കിയ പ്രതിഭ

ദമ്മാം: പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ലീനാ ഉണ്ണികൃഷ്ണന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. മലയാളി സമാജം ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.

നാല്‍പ്പത് വര്‍ഷത്തിലേറെ മലയാളികളെ സ്വന്തം എഴുത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, ഗൗരവമാര്‍ന്ന വിഷയങ്ങളെ നര്‍മ്മത്തിന്റെ മേമ്പടിയോടെ സരസമായ ശൈലിയില്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു.

സിനിമയുടെ ഉള്ളടക്കത്തിനുപരി, നായകസങ്കല്പത്തെയും മാറ്റിയെഴുതി, സാധാരണ മനുഷ്യരുടെ ജീവിതത്തേ സിനിമയോട് ചേര്‍ത്തുനിര്‍ത്തിയ ജനകീയ സിനിമകളുടെ വക്താവാ യിരുന്നു അദ്ദേഹം. യഥാര്‍ത്ഥ കലാകാരന്‍ എങ്ങനെ ആയിരിക്കണം എന്ന് ജീവിച്ചു കാണിച്ചു തന്ന മനുഷ്യസ്‌നേഹിയും പ്രകൃതിസ്‌നേഹിയും ആയ അതുല്യ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്‍.

നമ്മുടെ നിത്യജീവിതത്തിലെ സന്ദര്‍ഭങ്ങളെയും ചുറ്റുപാടുകളെയും ഇത്ര തന്മയത്വ ത്തോടെ അതിശയോക്തി കലര്‍ത്താതെ സ്വാഭാവികമായ രീതിയില്‍ സിനിമയിലേക്ക് പകര്‍ത്തിയ മറ്റൊരു എഴുത്തുകാരന്‍ ഉണ്ടാകില്ല. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും എഴുതിയ സംഭാഷണങ്ങളും ഇന്നും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹം സൃഷ്ടിച്ച ചിരി വിനോദത്തിനേക്കാള്‍, സാധാരണക്കാരന്റെ വേദനയുടെയും, സ്വപ്നങ്ങളുടെയും, സമൂഹത്തിലെ വൈരുദ്ധ്യങ്ങളുടെയും പ്രതിഫലനമായിരുന്നു. ചെയ്ത്‌വെച്ചു പോയ കഥാപാത്രങ്ങളിലൂടെ അതിലുപരി തന്റെ കഥകളിലൂടെ അദ്ദേഹം എന്നും നമ്മള്‍ക്കിടയില്‍ ജീവിക്കുമെന്ന് അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ ഒന്നുപോലെ അഭിപ്രായപ്പെട്ടു.

ജോയ് തോമസ്, അനില്‍ റഹിമ, മോഹന്‍ വസുധ, ബിജു പൂതക്കുളം, നവാസ്, സാലു എസ്, ബൈജുരാജ്, ജയന്‍ ജോസഫ്, സമദ് കൂടല്ലൂര്‍, സീനത്ത് സാജിദ്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, ഷാക്കിറാ ഹുസൈന്‍, റസാന, സരള ജേക്കബ്, ലിസി ജോയ് മാത്യു റോക്കി, സുന്ദരന്‍, ബിനില്‍ അശോകന്‍ തുടങ്ങി ഒട്ടനവധി പേര്‍ അനുസ്മരണപരിപാടിയുടെ ഭാഗമായി ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍, റൗഫ് ചാവക്കാട്, ഹുസൈന്‍ ചമ്പോളില്‍, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടില്‍, ബിനു പുരുഷോത്തമന്‍, വിനോദ് കുഞ്ഞ്, ബൈജു കുട്ടനാട്, ഉണ്ണികൃഷ്ണന്‍, ബിനു കുഞ്ഞ്, ഹുസ്‌നാ ആസിഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചടങ്ങിന് ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top