Sauditimesonline

farewell to viresh 00
വിജേഷ് ആരേഴിക്ക് യാത്രയയപ്പ്

വിദ്യാര്‍ഥികളുടെ സംരംഭകത്വ ചിന്തകളുണര്‍ത്തി ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’

റിയാദ്: സംരംഭകത്വ രംഗത്തെ വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു എംഇഎസ് റിയാദ് ചാപ്റ്റര്‍ ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ സമാപിച്ചു. ഹൈസ്‌കൂള്‍, പ്ലസ്ടൂ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ ബിസിനസ് ആരംഭം: അടിസ്ഥാന ഘട്ടങ്ങള്‍, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഫൈനാന്‍സ് എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ക്ലാസ് റൂം പഠനത്തിനപ്പുറം ചിന്തിക്കാനും പ്രശ്‌നങ്ങളെ ബിസിനസ് അവസരങ്ങളായി മാറ്റാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന രീതിയിലായിരുന്നു ചര്‍ച്ചയും പരിശീലനവും.

വിദ്യാഭ്യാസ ഘട്ടം മുതല്‍ സംരംഭകത്വ ചിന്തയും സാമ്പത്തിക ബോധവത്കരണവും വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമാണ്. ബിസിനസ് ലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ സഹായക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബിസിനസ് കോച്ചും ട്രാന്‍ഫോമെക്‌സ് സി.ഇ.ഒയുമായ ഫസല്‍ റഹ്മാന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഭാവിയില്‍ മികച്ച സംരംഭകരാകാന്‍ ശേഷിയും ഭാവനയുമുളള വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എംഇഎസ് റിയാദ് ചാപ്റ്റര്‍ എഡ്യൂക്കേഷന്‍ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സമാപന പരിപാടിയില്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും സെക്രട്ടറി ഷഫീഖ് പാനൂര്‍ നന്ദിയും പറഞ്ഞു. അദീബ് മുഹമ്മദ്, ആസിയ നവാസ്, എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍മാരായ യതി മുഹമ്മദ് അലി, അബൂബക്കര്‍ മഞ്ചേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top