
റിയാദ്: കരുനാഗപ്പളളി കൂട്ടായ്മ ‘നന്മ’ വാര്‍ഷിക ജനറല്‍ പൊതുയോഗവും വിന്റര്‍ നൈറ്റ് കുടുംബ സംഗമവും വിവിധപരിപാടികളോടെ അരങ്ങേറി. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. സുലൈ ഷാലിഹാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജാനിസ് അദ്ധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ക്രസന്റ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍സാരി വടക്കുംതല നിര്‍വഹിച്ചു. ഡിസൈന്‍ സൊല്യുഷസിന്റെ സഹകരണത്തോടെ തയ്യാറാക്കിയ നന്മ പുതുവര്‍ കലണ്ടര്‍ സത്താര്‍ ഓച്ചിറ പ്രകാശനം ചെയ്തു.

പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ബഷീര്‍ ഫത്തഹുദ്ദീനും വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ അനസ് ലത്തീഫും അവതരിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്‍, മെഡിക്കല്‍ ക്യാമ്പ്, ജീവകാരുണ്യ സഹായ ധന വിതരണം, ഭക്ഷ്യ ധാന്യ ക്കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ രണ്ടു വര്‍ഷത്തിനിടെ നന്മ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി. വിന്റര്‍ നൈറ്റ് ഫാമിലി മീറ്റിനു ഷീബ ബഷീര്‍, സുമി സത്താര്‍, ഹന്നത്ത് സത്താര്‍, നഹല്‍ റയ്യാന്‍ തുടങ്ങിയ നന്മ കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






