Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

കൃപ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റൊയ്‌ബെക് ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കബീര്‍ മജീദിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.

റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ സാപ്ത്‌കോ, ബിനു കെ തോമസ്, കൃപ ഭാരവാഹികളായ ഷാജി പി കെ, ഷബീര്‍ വരിക്കപ്പള്ളി, സൈഫ് കൂട്ടുങ്കല്‍, ഷംസ് വടക്കേത്തലക്കല്‍, സജീവ് കായംകുളം, മിദ്‌ലാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top