Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

‘മിഅ’ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷന്‍ (മിഅ) റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പന്‍, ലോക കേരള സഭാ അംഗം സുരേന്ദ്രന്‍ കൂട്ടായി, സൈഫുന്നീസ സിദ്ധിഖ്, സൈഫു വണ്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു.

എക്‌സികുട്ടീവ് അംഗങ്ങളായ സുനില്‍ ബാബു എടവണ്ണ, ഹബീബ് റഹ്മാന്‍, കരീം മാസ്റ്റര്‍, വിനീഷ് ഒതായി, ശിഹാബ് കരിവാരകുണ്ട്, അന്‍വര്‍ സാദത്ത്, സഗീറലി ഇ പി, അസൈനാര്‍ ഒബയാര്‍, വഹീദ് വാഴക്കാട്, ജംഷാദ് തുവ്വൂര്‍, ജംഷി, ശിഹാബ് മാറാക്കര, സാക്കിര്‍ മഞ്ചേരി, ഷൗക്കത്ത് നിലമ്പൂര്‍, ഷാഹുല്‍ ഹമീദ് കൂട്ടിലങ്ങാടി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സഫീര്‍ തലാപ്പില്‍ സ്വാഗതവും ട്രഷറര്‍ ഉമറലി അക്ബര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top