Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

മദീനയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലു മലയാളികള്‍ മരിച്ചു

റിയാദ്: മദീനയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലില്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ ആദില്‍ ജലീല്‍ (14), ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ജലീലിന്റെ മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവര്‍ സൗദി ജര്‍മന്‍ ആശുപത്രിയിലും ചികിത്സയിലാണ്.

ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും ജിഎംസി വാഹനത്തില്‍ മദീനയിലേയ്ക്കുളള യാത്രയിലാണ് അപകടത്തില്‍പെട്ടത്. മദീനയില്‍ നിന്ന് 170 കിലോ കീറ്റര്‍ അകലെ ജിദ്ദ-മദീന ഹൈവേയില്‍ വാദി ഫറഹയില്‍ ശനി വൈകീട്ട് ആറിനായിരുന്നു അപകടം. ഒട്ടകത്തിനുളള തീറ്റപ്പുല്ല് കയറ്റിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അബ്ദുല്‍ ജലീലും കുടുംബം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷമാണ് മദീനയിലേക്ക് പുറപ്പെട്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top