Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

ഗസലിനും ബിരിയാണിക്കും ഇടയില്‍ സൗഹൃദം പൂക്കുന്ന ‘മിഠായിത്തെരു’ റിയാദില്‍

റിയാദ്: ‘മിഠായിത്തെരു’ കലാ, സാംസ്‌കാരിക സംഗമത്തിനൊരുങ്ങി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇതിനായി ജനുവരി 16ന് വെള്ളി സുലൈ റിമാ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലബാറിന്റെ കലാ സാംസ്‌കാരിക പാരമ്പര്യവും രുചി വൈവിധ്യവും ഒരുമിച്ചു അനുഭവിക്കാന്‍ കുടുംബ സൗഹൃദ വേദിയായിരിക്കും ‘മിഠായിത്തെരു’.

മൈലാഞ്ചി ഫെസ്റ്റ്, കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍, ഗെയിമുകള്‍, കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളും വനിതാ വിങും ഒരുക്കുന്ന മലബാറിന്റെ രുചിപ്പെരുമ വിളംബരം ചെയ്യുന്ന ഫുഡ് സ്റ്റാളുകള്‍, ഫാമിലി മീറ്റ്, ഗസല്‍, മുട്ടിപ്പാട്ട്, സാഹിതി കലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന കോല്‍ക്കളി തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.

ഗസലുകളെയും മെഹ്ഫിലുകളെയും ബിരിയാണിയെയും പ്രണയിക്കുന്ന കോഴിക്കോട് പ്രവാസികള്‍ക്ക് ഒരുമിച്ചു കൂടാനാണ് ‘മിഠായിത്തെരു’. സൗഹൃദം പുതുക്കാനും സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും അവസരം ഒരുക്കും. സൊറ പറയാനും, സുലൈമാനി നുകരാനും മന്തിയടിക്കാനും പാട്ട് ആസ്വദിക്കാനും, കോല്‍ക്കളി കാണാനും ഒരുക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കുമെന്നും കെഎംസിസി ജില്ലാ കമ്മിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top